സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന നാല് സംഘടനകളും പ്രാദേശിക തലത്തിലും കാറ്റഗറിക്കലായും പ്രവർത്തിക്കുന്ന സംഘടനകളുടെയും കൂട്ടാഴ്മയാണ് ഗവ. കോൺട്രാക്ടേഴ്സ് ഏകോപന സമിതി. ജില്ലാ- താലൂക്ക് – ഗ്രാമ പഞ്ചായത്ത് തലങ്ങളിൽ ഏകോപന സമിതികളുടെ രൂപീകരണം നടന്നുകൊണ്ടിരിക്കുകയാണ്. അത് പൂർത്തിയാകുന്നതോടു കൂടി കേരള സമൂഹത്തിൽ നിർണ്ണായക സ്വാധീനമുള്ള ശക്തിയായി കരാറുകാർ മാറും. ചുരുങ്ങിയ കാലത്തിനിടയിൽ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി സർക്കാരിന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ ഏകോപന സമിതിക്ക് കഴിഞ്ഞിട്ടുണ്ട്. മന്ത്രിമാരുമായും ഉദ്യോഗസ്ഥന്മാരുമായി നടന്ന ചർച്ചകളിൽ അത് പ്രകടമായിരുന്നു. ഇതുവരെ നടന്ന ചർച്ചകളും തീരുമാനങ്ങളും തുടന്ന് പ്രസിദ്ധീകരിക്കുന്നതാണ്.
മന്ത്രിതല ചർച്ചകളിൽ ധാരണയായ പ്രശ്നങ്ങളിൽ എത്രയും വേഗം ഉത്തരവുകളിറങ്ങണം. അതിന് നിരന്തരം ഫോളോ അപ് നടത്തണം. നടത്താൻ സമ്മതിച്ചിട്ടുള്ള മന്ത്രിതല ചർച്ചകൾ വേഗത്തിലാക്കാൻ സമ്മർദ്ദം ചെലുത്തണം. ഇതൊക്കെ സംസ്ഥാന ഏകോപന സമിതി ഭാരവാഹികൾ നടത്തും. അതോടൊപ്പം ഗ്രാമപഞ്ചായത്ത് തലം വരെ ഏകോപന സമിതികളുണ്ടാക്കുകയും വേണം. ജില്ലാതല ഏകോപന സമിതികൾ മുൻകൈ എടുത്ത് താലൂക്ക് / ബ്ലോക്ക് / നിയോജകമണ്ഡലം കമ്മിറ്റികൾ രൂപീകരിക്കണം. അതുപോലെ ഗ്രാമ പഞ്ചായത്തുതല കമ്മിറ്റി ളും പൂർത്തിയാക്കിയാൽ കേരള സമൂഹത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന ശക്തിയായി കരാറുകാർ മാറും. കരാറുകാർക്കിടയിൽ ശരിയായ ബോധവൽക്കരണം നടത്തേണ്ടതും ആവശ്യമാണ്. നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതിന് ഇതൊക്കെ അനിവാര്യമാണ്.
വർഗീസ് കണ്ണമ്പള്ളി
കൺവീനർ, ഗവ. കോൺട്രാക്ടേഴ്സ് ഏകോപന സമിതി.
Best wishes 😃
Best wishes 😃