കരാറുകാരുടെ ഏകോപനസമിതി സമരം അവസാനിപ്പിച്ചിട്ടില്ല.

Share this post:

സെപ്റ്റംബർ 30 നു തൃശൂർ രാമനിലയത്തിൽ വച്ചും ഒക്ടോബർ 7-ന് തിരുവനന്തപുരം തൈക്കാട് PWD റസ്റ്റ് ഹൗസിൽ വച്ചും പൊതു മരാമത്ത് മന്ത്രി ബഹു മുഹമ്മദ് റിയാസുമായി ഏകോപന സമിതി ഭാരവാഹികൾ ദീർഘനേരം ചർച്ചകൾ നടത്തുകയുണ്ടായി.

  1. കരാറുകാരുടെ പ്രശ്നങ്ങളും പരാതികളും ചർച്ച ചെയ്ത് പരിഹരിക്കുന്നതിന് മന്ത്രി ചെയർമാനും PWD സെക്രട്ടറി, ചീഫ് എഞ്ചിനീയർമാർ ,,കരാറുകാരുടെ തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ എന്നിവരടങ്ങുന്ന ഒരു സ്ഥിരം സമിതി രൂപീകരിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടു. നവംബർ 1 മുതൽ പുതിയ സംവിധാനം നിലവിൽ വരും. ആവശ്യമായ ചട്ടങ്ങളും മറ്റും തയ്യാറാക്കുന്നതിന് സിയാൽ എം.ഡി.,എസ്.സുഹാസ് കൺവീനറും PWD ഭരണ വിഭാഗം ചീഫ് എഞ്ചിനീയർ മധുമതി, കരാറുകാരുടെ ഏകോപനസമിതിയിലെ നാലു പ്രതിനിധികൾ എന്നിവരടങ്ങിയ കമ്മിറ്റിയെ ചുമതലപ്പെടുത്തി.
    കരാർ വ്യവസ്ഥകളുടെയും നടപടി ക്രമങ്ങളുടെയും കുരുക്കിൽ പെട്ട് വിഷമിക്കുന്ന ആയിരക്കണക്കിനു കരാറു കാർക്ക് ഇത് വലിയ ആശ്വാസമായിരിക്കും. PWD വകുപ്പിൽ പ്രഖ്യാപിക്കപ്പെട്ട ഈ സംവിധാനം മറ്റ് നിർമ്മാണ വകുപ്പുകളിലും സ്വാഭാവികമായി ഉണ്ടാകും.
  2. കരാറുകാരുടെ ഒട്ടനവധി സംഘടനകൾ ഉണ്ട്. പല നിവേദനങ്ങളും പരസ്പര വിരുദ്ധമാകാറുണ്ട്. ഏകോപന സമിതിയുടെ രൂപീകരണം ആശയ ഐക്യം സൃഷ്ടിക്കുന്നതിന് കുറേയൊക്കെ സഹായിച്ചിട്ടുണ്ട്. ഒരു സംഘടനയിലും ഉൾപ്പെടാത്ത നിരവധി കരാറുകാരുണ്ട്. ഈ സാഹചര്യത്തിൽ KSRTC മോഡലിൽ റഫറണ്ടം നടത്തി സംഘടനകളെ അംഗീകരിക്കുന്നതിനുള്ള തീരുമാനത്തിന്റെ പ്രസക്തി. KSRTC ഡപ്യൂട്ടി ഡയറക്ടറും KSTP പ്രോജക്ട് ഡയറക്ടറുമായ പ്രമോജ് ശങ്കറിനെ റഫറണ്ടവും അംഗീകാരവും നടത്തുന്നതിനുള്ള നടപടി ക്രമങ്ങൾ തയ്യാറാക്കുന്നതിന് ചുമതലപ്പെടുത്തി.
  3. ടാറിന്റെ വില വ്യത്യാസം നൽകുന്നതിനുള്ള ഉത്തരവുകൾ കോടതി വിധിയും ഏ. ജി.യുടെ റിപ്പോർട്ടും ചൂണ്ടിക്കാട്ടി PWD പോലും നടപ്പാക്കുന്നില്ല. കോടതി വിധി ബാധിക്കാത്ത എല്ലാ പ്രവർത്തികൾക്കും 26-8-2022-ന് മുൻപുള്ളവയാണെങ്കിൽ വില വ്യത്യാസം കരാറുകാ കാർക്ക് നൽകാൻ തീരുമാനിക്കുകയും അതു് ഉറപ്പുവരുത്തുന്നതിന് ഭരണ വിഭാഗം ചീഫ് എഞ്ചിനീയറെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതും സ്വാഭാവികമായി LSGD , PMGSY ഉൾപ്പെടെയുള്ള എല്ലാ എഞ്ചിനീയറിംഗ് വിഭാഗങ്ങൾക്കും ബാധകമാക്കേണ്ടിവരും.
  4. 2017 ജൂലൈ 1 – ന് മുൻപ് ടെണ്ടർ ചെയ്ത പ്രവർത്തികൾ ജൂലൈ 1 മുതൽ ഭാഗീകമായോ പുർണ്ണമായോ വാറ്റിൽ നിന്നും ജി എസ്.ടി.യിലേക്ക് മാറ്റപ്പെട്ടിട്ടുണ്ട്. അവയ്ക്ക് 4% വാറ്റ് കോമ്പൗണ്ടിംഗ് നിരക്കുകൾക്ക് പകരം 12/18 ശതമാനം നിരക്കുകളിൽ ജി.എസ്.ടി നൽകേണ്ടി വന്നിട്ടുണ്ട്. തന്മൂലം ഉണ്ടായ നഷ്ടം നികത്താൻ ധനവകുപ്പ് വ്യക്തമായ ഉത്തരവും ഇറക്കി. എന്നാൽ ഒരു നിർമ്മാണ വകുപ്പും അതു് നടപ്പാക്കിയില്ല. PWD ഇപ്പോൾ നടപ്പാക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ മറ്റ് വകുപ്പുകളും സ്വാഭാവികമായി അതു് പിന്തുടരും. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയെ തന്നെ നടപ്പാക്കൽ ചുമതല ഏല്പിക്കുകയും ചെയ്തു.
  5. ഇലക്ടിക്കൽ കരാറുകാരെ വീണ്ടും നേരിട്ട് ടെണ്ടറിൽ പങ്കെടുപ്പിക്കുമ്പോൾ അനുവദിക്കേണ്ട പരിധി സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയർ ശ്രീമതി ബീനയെ ചുമതലപ്പെടുത്തി.
  6. കരാറുകാരുടെ ബില്ലുകൾ , അടങ്കൽ പുതുക്കൽ തുടങ്ങിയവയിലുള്ള പരാതികൾ തല്ക്കാലം മന്ത്രിയുടെ ആഫീസ് നേരിട്ട് കൈകാര്യം ചെയ്യുന്നതാണ്.
  7. സ്റ്റാബ് ഡ്യൂട്ടി ഈടാക്കുന്നതിലെ അശാസ്ത്രിയത , അഞ്ചു ലക്ഷം വരെയുള്ള പ്രവർത്തികളെ ഇ.ടെണ്ടറിൽ നിന്നും ഒഴിവാക്കുക, പുതുക്കിയ DS R അനുവദിക്കുക ,വില വ്യതിയാന വ്യവസ്ഥ നടപ്പാക്കുക തുടങ്ങി ധനവകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കരാറുകാരുടെ വികാരത്തോടാപ്പം നില്ക്കുമെന്ന് മന്ത്രി അറിയിച്ചു.
    ധനമന്ത്രി തദ്ദേശ സ്വയം ഭരണ മന്ത്രി ജലവിഭവ വകുപ്പ് മന്ത്രി എന്നിവരും സമാന രീതിയിൽ ഏകോപന സമിതിയുമായി ചർച്ച നടത്തുമെന്നും അതിനാൽ സമരം പിൻവലിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
    ഏകോപന സമിതി ചർച്ച നടത്തി മറുപടി നൽകാമെന്ന് മന്ത്രിക്ക് മറുപടി നൽകി.

സമരം പിൻവലിക്കണമെന്നും തുടരണമെന്നുമുള്ള അഭിപ്രായങ്ങൾ ഏകോപന സമിതിയിലുണ്ടായി.ഏതാണ്ട് മൂന്നു മണിക്കൂർ ചർച്ച ചെയ്ത ശേഷം ഐകകണ്ഠേന താഴെ പറയുന്ന തീരുമാനം എടുത്തു.

PWD യിലെ ടെണ്ടർ ബഹിഷ്കരണം മാത്രം തല്ക്കാലം പിൻവലിക്കുക.
മറ്റ് എല്ലാവകുപ്പുകളിലും സമരം ശക്തമായി തുടരുക.
തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി ഒക്ടോബർ 13 ന് അടുത്തും ധനമന്ത്രി 20 ന് അടുത്തും ചർച്ച നടത്തുമെന്ന് ഉറപ്പായി. ജലവിഭവ വകുപ് മന്ത്രിയും താമസിയാതെ തീയതിനൽകും.
ചർച്ചകൾ അനുകൂലമല്ലെങ്കിൽ ഏകോപന സമിതി സാദ്ധ്യമായ എല്ലാ സമര മാർഗ്ഗങ്ങളും സ്വീകരിച്ച് ശക്തമായി മുന്നോട്ട് പോകും.
26-8-2022 ന് ശേഷം ടാറിന് വില വ്യത്യാസം നൽകില്ലെന്ന ഉത്തരവും ടാറിംഗ് നടത്തി. ആറ് മാസങ്ങൾക്കുള്ളി കേടുപാടുകൾ സംഭവിച്ചാൽ പോലീസ് വിജിലൻസ് കേസ് എടുക്കണമെന്ന ഹൈക്കോടതി വിധിയും നിലനില്ക്കുകയാണ്. എന്നിട്ടും കഴിഞ്ഞ ആഴ്ചയിൽ നടന്ന ടെണ്ടറുകളിൽ റോഡ് പ്രവർത്തികൾ ബിലോയിൽ പോയതു് എല്ലാവരും ശ്രദ്ധിക്കണം.
സർക്കാരിനെ തിരുത്തിക്കാനിറങ്ങുമ്പോൾ നമ്മളും ചില ശീലങ്ങൾ മാറ്റിയേ തീരൂ.
ലക്ഷം നേടുന്നതു വരെയാണ് നമ്മുടെ യുദ്ധം.
ചില പോരാട്ടങ്ങൾ തന്ത്രപൂർവ്വം വേണം.
അന്തിമ വിജയം വരെ നമുക്ക് ഒരുമിച്ച് പോരാടാം .

വർഗീസ് കണ്ണമ്പള്ളി
കൺവീനർ.


Share this post:

Leave a Reply

Your email address will not be published. Required fields are marked *