സർക്കാർ കരാറുകാർ 10 മുതൽ ടെണ്ടറുകൾ ബഹിഷ്ക്കരിക്കുന്നു.

കാസറഗോഡ്: 2018 ലെ കാലഹരണപ്പെട്ട കേന്ദ്ര പൊതുമരാമത്ത് പട്ടിക നിരക്കുകളിൽ അടങ്കലുകൾ തയ്യാറാക്കുന്നത് അവസാനിപ്പിച്ച്, പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുത്തുക, അടങ്കൽ തുകയോ പൂർത്തിയാക്കൽ കാലാവധിയോ കണക്കിലെടുക്കാതെ എല്ലാ പ്രവർത്തികളിലും വില വ്യതിയാനവ്യവസ്ഥ ബാധകമാക്കുക, അഞ്ചു ലക്ഷം വരെ അടങ്കൽ വരുന്ന പ്രവർത്തികളെ ഇടെണ്ടറിൽ നിന്നും ഒഴിവാക്കുക, ടാറിന് വില വ്യത്യാസം നൽകാനുള്ള ഉത്തരവുകൾ നടപ്പാക്കുക, ജി.എസ്.ടി നഷ്ടപരിഹാരം ഉടനെ നൽകുക, എം.എസ്എം.ഇ ആനുകൂല്യങ്ങൾ കരാറു കാർക്കും നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള
കരാറുകാർ ഒക്ടോബർ 10 മുതൽ അനിശ്ചിത കാലത്തേയ്ക്ക് ടെണ്ടറുകൾ ബഹിഷ്ക്കരിക്കുന്നു.

സമരത്തിനു മുന്നോടിയായി ഇന്ന് കാസറഗോഡ് ജില്ലാ കൺവൻഷൻ മുൻസിപ്പൽ കോൺ ഫ്രൻസ് ഹാളിൽ നടന്നു. ആൾ കേരളാ ഗവ. കോൺട്രക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീകണ്ഠൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന കൺവൻഷൻ കെ.ജി.സി.എഫ് സംസ്ഥാന ജനറൽ സെകട്ടറി പി.വി.കൃഷ്ണൻ ഉൽഘാടനം ചെയ്തു. ഏകോപന സമിതി കൺവീനർ വർഗീസ് കണ്ണമ്പള്ളി മുഖ്യപ്രഭാഷണം നടത്തി. കെ.മൊയ്തീൻ കുട്ടി ഹാജി, മാർക്ക് മുഹമ്മദ് , എ.വി.ശ്രീധരൻ , ബി.എം.കൃഷ്ണൻ നായർ , എം.എ. നാസർ, ടി.കെ. നസീർ , ഇ- അബൂബേക്കർഹാജി, ജോയി ജോസഫ് എന്നിവർ പ്രസംഗിച്ചു. സുനൈഫ് എം.എ.എച്ച് സ്വാഗതവും ജാസിർചെങ്കള കൃതഞ്ജതയും പറഞ്ഞു.

സുനൈഫ് എം.എ.എച്ച്.
വികാസ് മുദ്ര

Leave a Reply

Your email address will not be published. Required fields are marked *