മുഖ്യമന്ത്രിയും കരാറുകാരുമായുള്ളചർച്ച സെപ്റ്റംബർ 3-ന്.

Share this post:

സർക്കാർ കരാറുകാരുടെ ഏകോപന സമിതി ഉന്നയിച്ച വിവിധ ആവശ്യങ്ങളെക്കറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സെപ്റ്റംബർ 5ന് ഭാരവാഹികളുമായി ചർച്ച നടത്തുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി അഡ്വ.പി.ശശി കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് ടി.എ.അബ്ദുൾ റഹ്മാനെ അറിയിച്ചതാണിത്.

2018ലെ ഡി.എസ്.ആറിന് പകരം 2021 ലെ ഡി.എസ്.ആർ നടപ്പാക്കുക ,അടങ്കൽ തുകയോ പൂത്തിയാക്കൽ കാലാവധിയോ കണക്കിലെടുക്കാതെ എല്ലാ പ്രവർത്തികൾക്കും വില വ്യതിയാന വ്യവസ്ഥ ബാധകമാക്കുക, ജി.എസ്.ടി.നടപടിക്രമങ്ങൾ ലഘൂകരിക്കുകയും നഷ്ടപരിഹാരം നൽകുകയും ചെയ്യുക, ഇലക്ട്രിക്കൽ – ഇലക്ട്രോണിക്കൽ കരാറുകാരെ നേരിട്ട് ടെണ്ടറിൽ പങ്കെടുപ്പിക്കുക, 5 ലക്ഷത്തിൽ താഴെ അടങ്കൽ വരുന്ന പ്രവർത്തികളെ ഇ-ടെണ്ടറിൽ നിന്നും ഒഴിവാക്കുക, മരാമത്ത് മാന്വലിലും ടെണ്ടർ വ്യവസ്ഥകളിലുമുള്ള അപാകതകൾ പരിഹരിക്കുക, തൊഴിലാളി സഹകരണ സംഘങ്ങൾക്കുള്ള ആനുകൂല്യങ്ങൾ ദുരുപയോഗം ചെയ്യുന്നതു് തടയുക, തുല്യ യോഗ്യതയുള്ള കരാറുകാർ, അക്രഡിറ്റഡ് ഏജൻസികൾ, സഹകരണ സംഘങ്ങൾ എന്നിവർക്ക് ടെണ്ടറിൽ തുല്യപരിഗണന നൽകുക, അംഗീകത മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ചു മാത്രം രൂപകല്പനകളും അടങ്കലുകളും തയ്യാറാക്കുക, അനാവശ്യ നടപടിക്രമങ്ങൾ ഒഴിവാക്കി കാലതാമസവും അഴിമതിയും ഇല്ലാതാക്കുക ,എഞ്ചിനീയറിംഗ് വിഭാഗം ആധുനി വൽക്കരിക്കുക, ബാഹു കൺസൾട്ടൻസികളെ ഒഴിവാക്കുക, കുടിശ്ശിക രഹിതസ്ഥിതി സംജാതമാക്കുക, ജൽ ജീവൻ മിഷൻ, പി.എം. ജി. എസ്.വൈ തുടങ്ങിയ കേന്ദ്ര സഹായ പദ്ധതികളുടെ നടത്തിപ്പിലെ അപാകതകൾ പരിഹരിക്കുക, അറ്റകുറ്റപണികൾ സമയബന്ധിതമായി ചെയ്യാനാവശ്യമായ ഫണ്ട് കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങളാണു് കരാറുകാരുടെ സംഘടനകൾ ഉന്നയിച്ചിട്ടുള്ളതു്.

മുഖ്യമന്ത്രി വിളിക്കുന്ന യോഗത്തിൽ ധനമന്ത്രി, പൊതുമരാമത്ത് മന്ത്രി, ജലവിഭവ മന്ത്രി , തദ്ദേശ സ്വയംഭരണ മന്ത്രി | വകുപ്പു സെക്രട്ടറിമാർ, ചീഫ് എഞ്ചിനീയറന്മാർ കരാറുകാരുടെ പ്രതിനിധികൾ എന്നിവർ പങ്കെടുക്കുമെന്ന് പ്രതീക്ഷിയ്ക്കുന്നു.

ടി.എ.അബ്ദുൾ റഹ്മാൻ
കെ.ജി.സി.എ.സംസ്ഥാന വർക്കിംഗ് പ്രസിഡൻറ്.


Share this post:

Leave a Reply

Your email address will not be published. Required fields are marked *