നിർമ്മാണമേഖലയിൽ ഗുണമേന്മ, വേഗത, സുതാര്യത എന്നിവ ഉറപ്പാക്കാൻ സർക്കാർ മുൻകൈ എടുക്കണം.

Share this post:

ഹൈക്കോടതി, റോഡിലെ കുഴികൾ പരിശോധിക്കാൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തുന്ന സ്ഥിതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, എഞ്ചിനീയറന്മാർ, കരാറുകാർ എന്നിവർക്ക് നാണക്കേടുണ്ടാക്കുന്നതാണ്. പൊതു നിർമ്മിതികളുടെ യഥാർത്ഥ ഉടമകളായ ജനങ്ങളുടെ ജീവൻ രക്ഷിക്കാനാണു് ഹൈക്കോടതി അസാധാരണമായ ഒരു വിധി പ്രസ്താവിച്ചിരിക്കുന്നത്.

അംഗീകൃത എഞ്ചിനീയറിംഗ് മാനദണ്ഡങ്ങളനുസരിച്ച് രൂപകല്പനയും അടങ്കലും തയ്യാറാക്കാതെ നിർമ്മിച്ച റോഡുകളിലാണ് കുഴികളുള്ളതു്. കുഴികൾ പരിശോധിക്കുന്ന ജില്ലാ കളക്ടർമാരും അമിക്കസ് ക്യൂറിമാരും റോഡിന് ഗതാഗതതിരക്കിനനുസരിച്ച് വീതിയും വാഹനങ്ങളുടെ ആക്സിൽ ലോഡിനനുസരിച്ചുള്ള ഉപരിതല ഘടനയും ഉണ്ടോ എന്നുകൂടി പരിശോധിക്കണം. 2018ലെ നിരക്കുകൾ അനുസരിച്ച് 2022-ൽ അടങ്കലുകൾ തയ്യാറാക്കിയാൽ സത്യസന്ധമായി പണി ചെയ്യാൻ എങ്ങനെ സാധിക്കുമെന്നും പരിശോധിക്കപ്പെടണം.

കേരളത്തിലെ ചെറുകിട-ഇടത്തരം കരാറുകാർക്ക് ഏറ്റെടുക്കാൻ കഴിയുന്നതിൻ്റെ ഇരുപത്തഞ്ച് ശതമാനം പണികൾ പോലും അവർക്ക് ലഭിക്കുന്നില്ല. അക്രഡിറ്റഡ് ഏജൻസികൾക്ക് ടെണ്ടറില്ലാതെയും തൊഴിലാളി സംഘങ്ങൾക്കുള്ള ആനുകൂല്യങ്ങൾ അർഹതയില്ലാത്ത ഒട്ടേറെ സംഘങ്ങൾക്ക് നൽകന്നതും മുലം കരാറുകാർ കഴുത്തറപ്പൻ മത്സരം നേരിടേണ്ടി വരുന്നു. ലൈസൻസ് നിലനിറുത്താനും സ്വന്തം തൊഴിലാളികളെ ഒപ്പം നിറുത്താനും വേണ്ടി കരാറുകാർ കുറഞ്ഞ നിരക്കിൽ കരാറുകൾ ഏറ്റെടുക്കേണ്ടി വരുന്നു .ഇതും ഗുണമേന്മയെ ബാധിക്കുന്നു.

വ്യക്തിയായാലും സംഘമായാലും തുല്യ യോഗ്യതയുള്ളവർക്ക് തുല്യപരിഗണന നൽകണം. ആധുനിക നിർമ്മാണ രീതി ശാസ്ത്രമനുസരിച്ച് അടങ്കലുകൾ തയ്യാറാക്കുകയും കരാറുകാരും എഞ്ചിനീയറന്മാർക്കും തൊഴിലാളികൾക്കും കർശന പരിശീലനം നൽകുകയും വേണം. കുടിശ്ശിക രഹിത സ്ഥിതി സൃഷ്ടിക്കണം. നിർമ്മാണ വസ്തുക്കളുടെ ലഭ്യത ഗുണമേന്മ ,ന്യായ വില എന്നിവ ഉറപ്പാക്കണം. പണിയുടെ സുഗമമായ നടത്തിപ്പിന് അനുയോജ്യമായ വിധം നടപടിക്രമങ്ങൾ പരിഷ്ക്കരിക്കണം. എഞ്ചിനീയറിംഗ് തത്വങ്ങൾക്കനുസൃതമായി രൂപ കല്പനകളും അടങ്കലുകളും തയ്യാറാക്കാൻ എഞ്ചിനീയറന്മാർക്ക് നിർദ്ദേശം നൽകണം.

പൊതു പണം ഉപയോഗിച്ചുള്ള നിർമ്മിതികളുടെ ഉടമകൾ ജനങ്ങളാണെന്നും ഉദ്യോഗസ്ഥന്മാരും ജനപ്രതിനിധികളും കാവൽക്കാരാണെന്നും സർക്കാർ അംഗീകരിക്കണം. കാവൽക്കാർ വിളവ് നശിപ്പിക്കുന്ന സ്ഥിതി ഒഴിവാക്കണം.

വർഗീസ് കണ്ണമ്പള്ളി.


Share this post:

2 Replies to “നിർമ്മാണമേഖലയിൽ ഗുണമേന്മ, വേഗത, സുതാര്യത എന്നിവ ഉറപ്പാക്കാൻ സർക്കാർ മുൻകൈ എടുക്കണം.”

  1. Deserve ഇരിക്കേണ്ട സ്ഥാനം റിസർവ്വ് കയ്യടക്കിയ സാഹചര്യത്തിൽ സർക്കാരിന് എന്തു പ്രസക്തി.
    യൂണിയൻ ഓർഗനൈസേഷൻ അസോസിയേഷൻ സംഘടനകൾ പൊളിറ്റിക്കൽ പാർട്ടികൾ പിടിച്ചു പറിയും മോഷണവും കൈക്കൂലിയും നോക്ക് കൂലിയും മതിയാക്കി സിക്ഷണാ – നിരീക്ഷനശിക്ഷാ സംബ്രതായം നടപ്പാക്കണം.
    പണം പിരിക്കുന്നവർ നൈപുണ്യ വികസന സിക്ഷണങ്ങളുംസമയസമയ ട്രെയിനിങ്ങിന് ബാധ്യസ്ഥരാണ്.
    Collect ചെയ്തു നേതാക്കൾ പുറ്റഡിക്കുന്ന പ്രവണത മതിയാക്കി സർകരിൽ താ താ എന്ന നിലവിളി മതിയാക്കണം

Leave a Reply

Your email address will not be published. Required fields are marked *