നിർമ്മാണമേഖല: ഇനിയെന്ത്?

Share this post:

ആഗസ്റ്റ് 10, 11 തീയതികളിൽ ഗവ. കോൺട്രാക്ടഴ്സ് ഏകോപന സമിതി ഭാരവാഹികൾ ,ധനമന്ത്രി കെ.എൻ.ബാലഗോപാൽ, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ എന്നിവരുമായി നിർമ്മാണ കരാർ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച നടത്തി. അടിയന്തിര സ്വഭാവമുൾപ്പെടെയുള്ള നിരവധി ആവശ്യങ്ങൾ ഉന്നയിച്ച്, അവകാശ പ്രഖ്യാപന സമ്മേളനം, ഏകദിന പണിമുടക്ക്, തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ 24 മണിക്കൂർ ഉപവാസം ,സെക്രട്ടറിയേറ്റ് മാർച്ച് എന്നിവ സംഘടിപ്പിക്കുകയും ഏകോപന സമിതി ഭാരവാഹികൾ നിരന്തരം സെക്രട്ടറിയേറ്റിൽ കയറിയിറങ്ങുകയും ചെയ്തിട്ടും ഒരു പ്രശ്നം പോലും പരിഹരിക്കപ്പെട്ടിട്ടില്ല. അതിനാൽ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ധനമന്ത്രി ,പൊതുമരാമത്ത് മന്ത്രി, ജലവിഭവ മന്ത്രി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ,ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാർ, ചീഫ് എഞ്ചിനീയറന്മാർ, ഏകോപന സമിതി ഭാരവാഹികൾ എന്നിവരടങ്ങിയ ഉന്നതതല യോഗം വിളിച്ച് ആവശ്യങ്ങൾ ചർച്ച ചെയ്ത് തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. അനുകൂല മറുപടികളാണുണ്ടായതു്. എത്രയും വേഗം ഉന്നതതല യോഗം വിളിക്കപ്പെടുമെന്നും പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്നും പ്രതീക്ഷിക്കാം. എന്നാൽ അനുകൂല തീരുമാനങ്ങൾ ഉണ്ടാകുന്നില്ലെങ്കിൽ ടെണ്ടർ ബഹിഷ്ക്കരണം, അനിശ്ചിതകാല നിരാഹാര സമരം ,സീനിയർ അഭിഭാഷകരെ നിയോഗിച്ചുള്ള നിയമനടപടികൾ , തുടങ്ങിയവയുമായി മുന്നോട്ടു പോകണമെന്നാണു് ഏകോപന സമിതിയിലുണ്ടായിട്ടുള്ള പൊതുധാരണ.

വർഗീസ് കണ്ണമ്പള്ളി
ഗവ. കരാറുകാരുടെ ഏകോപന സമിതി കൺവീനർ.


Share this post:

Leave a Reply

Your email address will not be published. Required fields are marked *