ധനകാര്യ കമ്മീഷൻ ഗ്രാൻ്റ് പുനരനുവദിച്ചു. കെ.ജി.സി.എ ധനമന്തിക്ക് നൽകിയ നിവേദനത്തിന് മറുപടി.

Share this post:

ധനകാര്യ കമ്മീഷൻ ഗ്രാൻ്റ് പുനരനുവദിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ ഉടനെ പരിഗണിക്കും. കെ.ജി.സി.എ .ധനമന്തിക്ക് നൽകിയ നിവേദനത്തിന് മറുപടി.

തിരുവനന്തപുരം: 2022-മാർച്ച് 31 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഒട്ടേറെ കരാറുകാരെ നിരാശപ്പെടുത്തിയിരുന്നു. യഥാസമയം ബില്ലുകൾ പാസാക്കി ട്രഷറികളിൽ സമർപ്പിക്കന്നതിൽ വന്ന വീഴ്ചമൂലമാണ് പല കരാറുകാർക്കും പണം ലഭിക്കാതിരുന്നത്. ഉദ്യോഗസ്ഥ വീഴ്ചയ്ക്കതിരെ കൊല്ലം ജില്ലാ പഞ്ചായത്ത് ഉൾപ്പെടെ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കരാറുകാർ പ്രതിഷേധ ധർണ്ണ നടത്തിയിരുന്നു. പണിതീർത്തിട്ടും പണം കിട്ടാതെ വന്ന ബില്ലുകളുടെ പ്രശ്നം വിശദവിവരങ്ങളടക്കം
12-4 – 2022 ൽ കെ.ജി.സി.എ സംസ്ഥാന ധനമന്ത്രി ബഹു.കെ.എൻ.ബാലഗോപാലിന് നേരിട്ട് നൽകിയിരുന്നു. അദ്ദേഹം അനുകൂല നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകുകയും തുടർ നടപടികൾക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി 16-7-2022 ൽ നൽകിയ ഔദ്യോഗിക മറുപടി ഇതോടൊപ്പം ചേർക്കുന്നു.

2022 മാർച്ച് 31 നുണ്ടായ പ്രതിസന്ധി തുടർന്ന് ആവർത്തിക്കാതിരിക്കാൻ ആവശ്യമായ മുൻ കരുതലെടുക്കാൻ ധനവകുപ്പ് മുൻകൈ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.


വർഗീസ് കണ്ണമ്പള്ളി
സംസ്ഥാന പ്രസിഡൻ്റ്
കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ.


Share this post:

Leave a Reply

Your email address will not be published. Required fields are marked *