കരാറുകാരുടെ 24 മണിക്കൂർ ഉപവാസം വി. ജോയി എം.എൽ.എ ഉൽഘാടനം ചെയ്യും.

Share this post:

തിരുവനന്തപുരം: സർക്കാർ കരാറുകാരുടെ ഏകോപന സമിതിയുടെ നേതൃത്വത്തിൽ ജൂലൈ 26-ന് 10 AM മുതൽ 27-ന് 10 AM വരെ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടത്തുന്ന
നിരാഹാര സത്യാഗ്രഹം എൽ ഡി .എഫ് ലെ പ്രമുഖ എം.എൽ.എ ശ്രീ വി.ജോയി ഉൽഘാടനം ചെയ്യും.
കരാറുകാരുടെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് 20 ഭാരവാഹികളാണ് ‘ 24 മണിക്കൂർ നിരാഹാര സത്യഗ്രഹം അനുഷ്ഠിക്കുന്നത്. സംരംഭക സംഘടനകളുടെ ഭാരവാഹികൾ, എം.എൽ.എമാർ അടക്കമുള്ള ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ സത്യഗ്രഹികളെ അഭിസംബോധന ചെയ്യുന്നതാണ്.
തിരുവനന്തപുരം ജില്ലയിലെ കരാറുകാർ ഏതാനും മണിക്കൂർ വീതം അനുഭാവ സത്യഗ്രഹമിരിക്കും.

ചെറുകിട-ഇടത്തരം കരാറുകാരെ ഘട്ടം ഘട്ടമായി പുറന്തള്ളുന്നതിന് ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുവെന്ന സംശയമാണ് അവർക്കുള്ളത്. ലേബർ കോൺട്രാക്ട് സഹകരണ സംഘങ്ങൾ, അക്റെഡിറ്റഡ് ഏജൻസികൾ എന്നിവയെ സ്വയം സംഭകരായ കരാറുകാരെ പുറംതള്ളുന്നതിന് അനർഹങ്ങളായ ആനുകൂല്യങ്ങൾ നൽകി ഉപയോഗിക്കുകയാണ്. ചെറുകിട-ഇടത്തരം കരാറുകാരിൽ ബഹുഭൂരിപക്ഷവും കടക്കെണിയിലാണ്. അവരെ ആശയിക്കുന്ന ജീവനക്കാർ തൊഴിൽ രഹിതരാകുന്നു.
തങ്ങൾ നേരിടുന്ന അനീതി, പൊതുജനങ്ങൾ, രാഷ്ടീയ നേതാക്കൾ, ജനപ്രതിനിധികൾ ,ഉദ്യോഗസ്ഥർ തുടങ്ങിയവരെ ബോദ്ധ്യപ്പെടുത്തുകയാണ് ഏകദിന നിരാഹാര സത്യഹം ലക്ഷ്യമിടുന്നത്.

27-ന് രാവിലെ കൃത്യം 11 മണിക്ക് സമരപന്തലിൽ നിന്നും സത്യഗ്രഹികളുമായി 1 സെക്രട്ടറിയേറ്റിലേക്ക് ആയിരക്കണക്കിന് കരാറുകാർ മാർച്ച് നടത്തുന്നതാണ്.

ആർ. വിശ്വനാഥൻ
വികാസ് മുദ്ര .


Share this post:

Leave a Reply

Your email address will not be published. Required fields are marked *