എഞ്ചിനീയറന്മാരും കരാറുകാരും മാത്രം വിചാരിച്ചാൽ മോശം റോഡുകൾ ഇല്ലാതാകുകയുമില്ല.
തിരുവനന്തപുരം: റോഡ് നിർമ്മിക്കുന്നതു് പശ ഒട്ടിച്ചാണോ എന്ന് ചോദിച്ചാൽ ഉവ്വ് എന്നും ഉത്തരം നൽകാം.
കാരണം ടാറും സിമൻ്റും ചെയ്യുന്നതു് പശയുടെ ജോലി തന്നെയാണ്.
കൊച്ചിയിലെ റോഡുകൾ കോടതി കയറിയിട്ട് എത്രയോ വർഷങ്ങളായിരിക്കുന്നു. ഓരോ വർഷവും മൺസൂണിനോടടുപ്പിച്ച് ബഹു.ഹൈക്കോടതിയുടെ ഇടപെടലുണ്ടാകുന്നു. എന്നിട്ടും റോഡുകളുടെ മോശം സ്ഥിതി തുടരുന്നു.
സാങ്കേതിക സർവ്വെ ഫലങ്ങളുടെ അടിസ്ഥാനത്തിൽ ,എഞ്ചിനീയറിംഗ് തത്വങ്ങളും അനുയോജ്യമായ നിർമ്മാണ രീതികളും അടിസ്ഥാനമാക്കി വേണം ഏതൊരു പ്രവർത്തിയുടെയും രൂപകല്പനയും അടങ്കലും തയ്യാറാക്കേണ്ടത്. റോഡ് നിർമ്മാണത്തിൽ പ്രതീക്ഷിത വാഹനത്തിരക്കും (P.C.U.) വാഹനങ്ങളുടെ ആക്സിൽ ലോഡും (M.S.A) പ്രധാന ഘടകങ്ങളാണ്. എന്നാൽ, ലഭ്യമായ അല്ലെങ്കിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്ന ഫണ്ടിനനുസരിച്ച് രൂപകല്പനയും അടങ്കലും തട്ടിക്കൂട്ടുവാനാണു് നമ്മുടെ എഞ്ചിനീയറന്മാർ വിധിക്കപ്പെട്ടിരിക്കുന്നതു്. അൻപതോ അതിലധികമോ വർഷം കേടുകൂടാതെ നിലനില്ക്കുന്ന റോഡുകളുടെ നിർമ്മാണത്തിനുള്ള സാങ്കേതിക വിദ്യയും നിർമ്മാണ രീതികളും ലഭ്യമാണ്. അവയൊന്നും പ്രയോഗിക്കുവാൻ നമ്മുടെ എഞ്ചിനീയറന്മാർക്ക് സ്വന്തം നിലയിൽ കഴിയില്ലെന്നു മാത്രം. അടങ്കലിൽ പറയുന്നതിനപ്പുറമുള്ള രീതിയിൽ പണം മുടക്കി നിർമ്മാണം നടത്താൻ കരാറുകാരനും കഴിയില്ല.
നിർമ്മാണ കരാർ മേഖലയിലെ പ്രശ്നങ്ങൾ അവയുടെ ഉളളാഴ്മയിൽ കാണുകയും പരിഹരിക്കപ്പെടുകയും വേണം. സാങ്കേതിക പൂർണ്ണതയുള്ള രൂപകല്ല നകളും അടങ്കലുകളും ഉണ്ടാകാനും കൃത്യതയോടെ നടപ്പാക്കപ്പെടാനും അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കപ്പെടണം. ഭരണകൂടങ്ങളും കോടതികളും രാഷ്ട്രീയ കക്ഷികളും പൊതുജനങ്ങും തങ്ങളിൽ അർപ്പിതമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ യഥാസമയം മുന്നോട്ടു വന്നാൽ മാത്രമേ ഭരണഘനാടി സ്ഥാനത്തിലുള്ള കരാറുകൾ അഭംഗുരം നിർവ്വഹിക്കപ്പെടുകയുള്ളു.
വർഗീസ് കണ്ണമ്പള്ളി
സംസ്ഥാന പ്രസിഡൻ്റ്,
കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ.
റോഡുകളുടെ സൈഡിൽ drains ഇല്ലാത്തതും, അടിയിൽ ഡ്രൈനേജ് ലയർ ഇല്ലാത്തതും ആണ് road പൊളിയുന്നതിനു കാരണം ആകുന്നതു . കൊച്ചിയിലെ റോഡുകൾ ശാസ്ത്രീയമായി ഡിസൈൻ ചെയ്തു നീർമിച്ചാൽ വര്ഷങ്ങളോളം നിലനിൽക്കും.
കൊച്ചിയിൽ വെള്ളക്കെട്ട് നിവാരണത്തിനായി 20 വർഷം മുൻപ് Esteem തയാറാക്കിയ റിപ്പോർട്ട് ഭാഗികമായേ നടപ്പാക്കിയിട്ടുള്ളു.
സാങ്കേതിക പൂർണ്ണതയോടു കൂടി രൂപകല്പനകളും അടങ്കലുകളും തയ്യാറാക്കാൻ എഞ്ചിനീയറിംഗ് വിഭാഗത്തെ അനുവദിക്കുകയും അതിനുള്ള ഫണ്ട് നൽകുകയും ചെയ്യാൻ സർക്കാർ തയ്യാറാകണം. അനുവദിക്കുന്ന ഫണ്ടിനനുസരിച്ച് രൂപകല് പ നകളും അടങ്കലുകളും തട്ടിക്കൂട്ടാൻ എഞ്ചിനീയറന്മാർ നിർബന്ധിത തുകയാണ് ഇപ്പോൾ. ഇത് തിരുത്തപ്പെടണം. യാഥാർത്ഥ്യബോധമില്ലാതെ എഞ്ചിനീയറന്മാരെയും കരാറുകാരെയും പുലഭ്യം പറയുന്ന ഭരണാധികാരികളാണ് നമ്മുടെ ശാപം.