സർക്കാർ പണികളുടെ ജി.എസ്.ടി ജൂലൈ 18 മുതൽ 18 ശതമാനം

Share this post:

ന്യൂഡൽഹി: കേന്ദ്ര-സംസ്ഥാന – തദ്ദേശ സ്വയംഭരണ സർക്കാരുകൾ നേരിട്ട് കരാർ നൽകുന്ന പ്രവർത്തികളുടെ ജി.എസ്.ടി 12-ൽ നിന്നും 18 ശതമാനമാക്കാൻ ജി.എസ്.ടി കൗൺസിൽ നിർദ്ദേശിച്ചു.
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജി.എസ്.ടി കൗൺസിൽ യോഗം, വർദ്ധന 2022 ജൂലൈ 18 മുതൽ പ്രാബല്യത്തിൽ വരുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
മേൽമണ്ണ് മുഖ്യ ഇനമായി (75%) വരുന്ന പ്രവർത്തികളുടെ ജി.എസ്.ടി 5 ൽ നിന്നും 12 ശതമാനമാക്കിയിട്ടുണ്ട്. ജൂലൈ 17 വരെ ചെയ്യപ്പെടുന്ന പ്രവർത്തികൾക്ക് 12 ശതമാനവും ജൂലൈ 18 മുതൽ ചെയ്യപ്പെടുന്നവയ്ക്ക് 18 ശതമാനവും ജി.എസ്.ടി ബാധകമാണ്. അതിനാൽ ജൂലൈ 17-ന് പൂർത്തിയാകുന്ന എല്ലാ പ്രവർത്തികളുടെയും ബില്ലുകൾ ഉടനെ തയ്യാറാക്കണം.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തികൾ ജൂലൈ 17-ന് പൂർത്തിയാകുന്നില്ലെങ്കിൽ 17 വരെ ചെയ്യപ്പെടുന്ന ഭാഗത്തിന് പ്രത്യേക ബില്ല് തയ്യാറാക്കി സമർപ്പിക്കണം.18 മുതൽ ചെയ്യപ്പെടുന്ന ഭാഗത്തിനെ അടിസ്ഥാനമാക്കി തയ്യാറാക്കപ്പെടുന്ന ബില്ലുകൾക്ക് മാത്രമേ 18 ശതമാനം ബാധകമാകൂ. ജി. എസ്. ടി വിഹിതമായി 12 ശതമാനം മാത്രം വകയിരുത്തിയിട്ടുള്ള പ്രവർത്തികളുടെ, ജൂലൈ 18 മുതലുള്ള അളവുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കപ്പെടുന്ന ബില്ലുകളോടൊപ്പം 18 ശതമാനം ജി.എസ്.ടി.വിഹിതം കരാറുകാർക്ക് നൽകുവാൻ അവാർഡർമാർ ബാദ്ധ്യസ്ഥരാണ്. അല്ലാത്തപക്ഷം അവാർഡർമാർ നൽകുന്ന12 ശതമാനത്തിനു പകരം 18 ശതമാനം അടയ്ക്കുവാൻ കരാറുകാർ നിർബന്ധിതരാകും. കരാറുകാർക്ക് നഷ്ടം ഉണ്ടാകുന്നത് ഒഴിവാക്കാൻ അധിക ജി.എസ്.ടി വിഹിതം സർക്കാർ അനുവദിക്കണം. 2017- ജൂലൈ 1ന് വാറ്റിൽ നിന്നും ജി.എസ്.ടി.യിലേയ്ക്ക് മാറ്റപ്പെട്ട പ്രവർത്തികളിൽ കരാറുകാർക്ക് 4% വാറ്റിനു പകരം 12 ശതമാനം ജി.എസ്.ടി നൽകേണ്ടി വന്നിട്ടുണ്ട്. കരാറുകാർക്കുണ്ടായ നഷ്ടം (ഇൻപുട്ട് കഴിച്ചുള്ളത്) നൽകാൻ ധനവകുപ്പ് ഉത്തരവിറക്കിയിട്ടും നടപ്പാക്കിയിട്ടില്ല.

വർഗീസ് കണ്ണമ്പള്ളി.
കെ.ജി.സി.എ സംസ്ഥാന പ്രസിഡൻ്റ്,


Share this post:

Leave a Reply

Your email address will not be published. Required fields are marked *