ജി.എസ്.ടി: പൊതുപണം ഉപയോഗിച്ചുള്ള എല്ലാ നിർമ്മിതികൾക്കും ഒരെ നികുതി ഘടന വേണമെന്ന് കെ.ജി.സി.എ

ആലപ്പുഴ:
കേന്ദ്ര-സംസ്ഥാന -തദ്ദേശ സ്വയംഭരണ വകുപ്പുകൾ
നേരിട്ട് നടത്തുന്ന നിർമ്മാണ പ്രവർത്തികൾക്ക് 12 ശതമാനവും കിഫ്ബി, വാട്ടർ അതോരിറ്റി, സർക്കാർ കോർപ്പറേഷനുകൾ തുടങ്ങിയ അർദ്ധ സർക്കാർ സ്ഥാപനങ്ങൾ നടത്തുന്നവയ്ക്ക് 18 ശതമാനവും ജി.എസ്.ടി ഏർപ്പെടുത്തുന്നത് അനീതിയാണെന്നും പുന:പരിശോധിക്കണമെന്നും കേരളാ ഗവ കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ജി.എസ്.ടിയുടെ അഞ്ചു വർഷങ്ങൾ എന്ന സെമിനാർ ആവശ്യപ്പെട്ടു.
പൊതുമരാമത്ത് നിർമ്മിക്കുന്ന കെട്ടിടങ്ങൾക്കും പാലങ്ങൾക്കും
12 ശതമാനവും കിഫ്ബി നിർമ്മിക്കുന്ന കെട്ടിടങ്ങൾക്കും പാലങ്ങൾക്കും 18 ശതമാനവും ജി. എസ്. ടിയാണു് ഇപ്പോഴുള്ളത്.
പ്രവർത്തിയുടെ സ്വഭാവത്തിനു പകരം ടെണ്ടർ വിളിക്കുന്ന ഏജൻസിയെ ആശ്രയിച്ചാണ് ജി. എസ്. ടി നിരക്ക്. ഇത് മാറ്റിയേ തീരൂ.
പ്രവർത്തിയുടെ പൂർത്തിയാക്കൽ തീയതി ,കരാറുകാരൻ നൽകുന്ന ഇൻവോയ്‌സിൻ്റെ തീയതി ,ബിൽ തുക ലഭിക്കുന്ന തീയതി എന്നിവയിൽ ആദ്യം സംഭവിക്കുന്നതാണ് കരാറുകാരൻ്റെ നികുതി ബാദ്ധ്യതാ തീയതി എന്നാണ് ജി.എസ്.ടിയിലെ നിലവിലുള്ള നിബന്ധന .
ഇത് കരാറുകാർക്ക് അനാവശ്യ ബുദ്ധിമുട്ടും സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്നതാണ്.
ബിൽ തുക ലഭിക്കുന്ന തീയതി മുതൽ ഒരു മാസത്തിനകം ജി.എസ്.ടി വിഹിതം അടയ്ക്കണമെന്ന ഭേദഗതി ആവശ്യമാണ്.

ഗവ. കരാറുകാരൻ്റെ ബില്ലിൽ നിന്നുള്ള ജി.എസ്.ടിയുടെ 2% ഇപ്പോൾ TDS പിടിക്കുന്നുണ്ട്. വേണമെങ്കിൽ ജി. എസ്. ടി വിഹിതം പർണ്ണമായും TDS ആയി പിടിക്കാവുന്നതുമാണ്‌. ചുരുക്കത്തിൽ ഗവ. കരാറുകാരുടെ ഭാഗത്തു നിന്നുള്ള നികുതി വെട്ടിപ്പ് അത്ര എളുപ്പമല്ല. വേഗം കണ്ടു പിടിക്കാവുന്നതുമാണ്. വേണമെങ്കിൽ മുഴുവൻ തുകയും TDS പിടിച്ച് നികുതി വെട്ടിപ്പ് പൂർണ്ണമായി ഒഴിവാക്കാവുന്നതുമാണ്.
അതിനാൽ മറ്റ് സംരംഭകർ ക്കുള്ള കടുത്ത നിയന്ത്രണങ്ങളും നടപടിക്രമങ്ങളും ഗവ. കോൺട്രാക്ടർമാരിൽ അടിച്ചേല്പിക്കേണ്ടതില്ല. ഗവ. കരാറുകാരെ പ്രത്യേക സംരംഭക വിഭാഗമായി പരിഗണിച്ച് നടപടിക്രമങ്ങൾ ലഘൂകരിക്കണം. 2017-ൽ വാറ്റിൽ നിന്നും ജി.എസ്.ടിയിലേയ്ക്ക് മാറിയപ്പോൾ കരാറുകാർക്ക് വലിയ നഷ്ടം ഉണ്ടായിട്ടുണ്ട്.2022 ജനുവരി മുതൽ നിരക്കുകളിലുണ്ടായ മാറ്റം വലിയൊരു വിഭാഗം കരാറുകാർക്ക് നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. പ്രസ്തുത നഷ്ടങ്ങൾ ഉടൻ പലിശ സഹിതം കരാറുകാർക്ക് നൽകണമെന്നും സെമിനാർ ആവശ്യപ്പെട്ടു. കെ.ജി.സി .എ സംസ്ഥാന പ്രസിഡൻ്റ് വർഗീസ് കണ്ണമ്പള്ളിയുടെ അദ്ധ്യ ക്ഷതയിൽ നടന്ന സെമിനാർ എസ്..ജി.എസ്.ടി ജോ.കമ്മീഷണർ വി.ജി.രഘുനാഥൻ ഉൽഘാടനം ചെയ്തു.
നിലവിലുള്ള നിയമങ്ങളും നടപടിക്രമങ്ങളും നന്നായി പഠിക്കാനും അനുഷ്ഠിക്കാനും കരാറുകാർ തയ്യാറാകണമെന്ന് ഉൽഘാടകൻ ആവശ്യപ്പെട്ടു.
ജി. എസ്. ടി സംസ്ഥാന പരാതി പരിഹാര സമിതി അംഗം എ.എൻ.പുരം ശിവകുമാർ മുഖ്യ പ്രഭാഷണം നടത്തി. ഫ്രാൻസീസ് ഡാമിയൻ, എച്ച് നവാസ്, ആർ. ദീപ (ജി.എസ് .ടി ഓഫീസേഴ്സ് ) കെ.കെ.ശിവൻ, എം.എസ് നാഷാദ് അലി, ഷാഹുൽ ഹമീദ്, അനിൽ എസ് ഉഴത്തിൽ, ,ചാൾസ് പാലാത്ര, പി.സി.ജോസ് ,ടോമിച്ചൻ, കെ.രഘു നാഥൻ, ഷിബു സഖറിയ, റോയ്സ് ജോൺ ബാബു ദേവസ്യാ, മൊട്ടക്കൽ സോമൻ, ആനന്ദ് രാജ്, എ.സി. കോശി, സി.പി.ബാലകൃഷ്ണപിള്ള, വി.ജെ. വർഗീസ്, സാജു മക്കാർ, തുടങ്ങിയവർ പ്രസംഗിച്ചു.

ജോസഫ് ജോൺ
സംസ്ഥാന ജനറൽ സെക്രട്ടറി
വാട്ടർ അതോരിറ്റി കോൺട്രാക്ടേഴ്സ് അസോസിയേഷൻ

Leave a Reply

Your email address will not be published. Required fields are marked *