ജി.എസ്.ടിയുടെ അഞ്ചു വർഷങ്ങൾ :ഗവ കരാറുകാർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ജൂൺ 23-ന് .

ആലപ്പുഴ: പ്രതിമാസ റിട്ടേണുകളും വാർഷിക റിട്ടേണുകളും സമർപ്പിക്കുന്നതിനപ്പുറം ഗവ കരാറുകാർ പാലിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? ഓരോ പ്രവർത്തിയുടെയും കണക്ക് ഓഡിറ്റ് ചെയ്യാനുള്ള നീക്കം ഗവ. കരാറുകാരെ എങ്ങനെ ബാധിക്കും.? ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്. റിക്കാർഡുകൾ സൂക്ഷിക്കേണ്ടതിൻ്റെ ആവശ്യമെന്ത്? തങ്ങളുടേതല്ലാത്ത കുറ്റം മൂലം പിഴ അടയ്ക്കേണ്ടി വന്നിട്ടുണ്ടോ? നികുതി വിധേയ ബില്ലുകൾ ലഭിക്കാൻ പ്രയാസം നേരിടുന്നുണ്ടോ? തുടങ്ങിയ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടുന്നു. ജൂൺ 23-ന് രാവിലെ 10 AM മുതൽ 2 PM വരെ ആലപ്പുഴ രാമവർമ്മ ക്ലബ് ആഡിറ്റോറിയത്തിൽ നടക്കുന്ന ചർച്ചയിൽ ആദ്യന്തം സജിവമായി പങ്കെടുക്കുക.

കെ.കെ.ശിവൻ,
കെ.ജി.സി.എ ജില്ലാ പ്രസിഡൻ്റ്,
എം.എസ്.നൗഷാദ് അലി
ജില്ലാ സെക്രട്ടറി.

Leave a Reply

Your email address will not be published. Required fields are marked *