ജൂലൈ 5 ന് കരാറുകാരുടെ നിയമസഭാ മാർച്ച്

Share this post:

തിരുവനന്തപുരം:

ഏപ്രിൽ 5 ന് തിരുവനന്തപുരം പ്രശാന്ത് ഹോട്ടലിൽ അവകാശ പ്രഖ്യാപനം നടത്തിയതു മുതൽ കേരളാ ഗവ. കോൺട്രാക്ടേഴ്‌സ് ഏകോപന സമിതി കരാറുകാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള
തീവ്റ പരിശ്രമത്തിലാണ്. മേയ് 7-ന് കരാറുകാർ സൂചനാ പണിമുടക്ക് നടത്തി. മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തി. എന്നാൽ പ്രധാന പ്രശ്നങ്ങൾക്കൊന്നിനും പരിഹാരമുണ്ടായിട്ടില്ല. ജൂൺ 7 ന് സംസ്ഥാന ഏകോപന സമിതി തിരുവനന്തപുരം PWD റസ്റ്റ് ഹൗസിൽ സമ്മേളിച്ച് സ്ഥിതിഗതികൾ വീണ്ടും വിലയിരുത്തി. സമരം കൂടുതൽ ശക്തിപ്പെടുത്തുക, നിയമ നടപടികൾ സ്വീകരിക്കുക, സർക്കാരുമായി ചർച്ചകൾ തുടരുക, എല്ലാ എം.എൽ.എമാരെയും സ്ഥിതിഗതികൾ ബോദ്ധ്യപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തു. വർക്കിംഗ് പ്രസിഡൻ്റ് കെ.ജെ.വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ വർഗീസ് കണ്ണമ്പള്ളി റിപ്പോർട്ട് അവതരിപ്പിച്ചു. പി.വി.കൃഷ്ണൻ, രാജേഷ് മാത്യൂ, പോൾ ടി. മാത്യൂ ജോജി ജോസഫ്, തൃദീപ്, കെ.അനിൽകുമാർ, ആർ.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജൂലൈ 5-ന് നിയമസഭാ മാർച്ച് നടത്തുന്നതിനും സർക്കാരുമായി നിരന്തരം ബന്ധപ്പെടുന്നതിനും തീരുമാനിച്ചു. എല്ലാ എം.എൽ.എമാർക്കും വിശദമായ കത്ത് നൽകുന്നതിനും തീരുമാനിച്ചു. നിയമ നടപടികൾ സ്വീകരിക്കുന്നതിനും തീരുമാനമായി. പ്രവർത്തികളുടെ നിർവ്വഹണത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് അപകട സാക്ഷ്യതകൾ പൂർണ്ണമായി ഒഴിവാക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു. ചെറുതും വലുതുമായ എല്ലാ പ്രവർത്തികളുടെയും അടങ്കലുകളിൽ സുരക്ഷാ നടപടികൾക്കാവശ്യമായ ഫണ്ട് പ്രത്യേകം വകയിരുത്തണമെന്ന് സർക്കാരിനോടും ആവശ്യപ്പെട്ടു. തുടർന്ന് മുഖ്യമന്ത്രിക്കുള്ള നിവേദനം പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെ ഏല്പിച്ചു. പൊതുമരാമത്ത് മന്ത്രി പി. എ മുഹമ്മദ് റിയാസുമായും സംസാരിച്ചു.

വർഗീസ് കണ്ണമ്പള്ളി.
കേരളാ ഗവ. കോൺട്രാക്ടേഴ്സ് ഏകോപന സമിതി കൺവീനർ.


Share this post:

Leave a Reply

Your email address will not be published. Required fields are marked *