കരാറുകാരുടെ ന്യായമായ പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈയെടുക്കുമെന്നു് വി.കെ. പ്രശാന്ത് എം.എൽ.എ.

തിരുവനന്തപുരം: ഗുണമേന്മയും വേഗതയും ലക്ഷ്യമാക്കി കരാറുകാർ ഉന്നയിക്കുന്ന ന്യായമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുൻകൈയെടുക്കുവാൻ തയ്യാറാണെന്ന് വട്ടിയൂർ കാവ് എം.എൽ.എ വി.കെ.പ്രശാന്ത് എം .എൽ .എ.അറിയിച്ചു. തിരുവനന്തപുരം നഗരസഭയിലെ കരാറുകാർ രൂപീകരിച്ച ഏകോപന സമിതി ഉൽഘാടനം ചെയ്യുകയായിരുന്നു, അദ്ദേഹം. നിർമ്മാണ പ്രവർത്തനങ്ങളിൽ സുതാര്യത അനിവാര്യമാണ്. ഗുണമേന്മയ്ക്കും വേഗതയ്ക്കും തടസം നില്ക്കുന്ന എല്ലാ ഘടകങ്ങളും ഒഴിവാക്കപ്പെടണം. ഗവ. കോൺട്രാക്ടേഴ്സ് ഏകോപന സമിതി ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങൾ കേരള സർക്കാർ വിശദമായി പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ന്യായമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്നതിന് എം.എൽ.എ എന്ന നിലയിൽ സാദ്ധ്യമായ ഇടപെടൽ നടത്തുന്നതാണെന്നും അദ്ദേഹം പ്രസ്താവിച്ചു. നഗരസഭാ കരാറുകാരുടെ ഏകോപന സമിതി കൺവീനർ വി.ആർ.രാജേഷിൻ്റെ അദ്ധ്യക്ഷതയിൽ ഹോട്ടൽ സൗത്ത് പാർക്കിൽ നടന്ന സമ്മേളനത്തിൽ ചെയർമാൻ സുരേഷ് കരിക്കം സ്വാഗതം ആശംസിച്ചു. കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് വർഗ്ഗീസ് കണ്ണമ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ സൂപ്രണ്ടിംഗ് എഞ്ചിനീയർ ആർ.എസ് അനിൽകുമാർ പ്രൈസ് 3 സോഫ്ട് വെയറിനെക്കുറിച്ച് ക്ലാസെടുത്തു.
എൽ.സെൽവൻ ,അനിൽ കാലടി, അബ്ദുൾ വഹാബ്, ഷിബു, ബിസിൽദാസ്, രതീഷ് എന്നിവർ പ്രസംഗിച്ചു.
തിരുവനന്തപുരം നഗരസഭയിൽ നിന്നും മേയ് 31-ന് വിരമിച്ച എഞ്ചിനീയർമാർക്കും സ്റ്റാഫിനും സമ്മേളനത്തിൽ വച്ച് സമുചിതമായ യാത്രയയപ്പ് നൽകി.

അബ്ദുൾ വഹാബ്
കെ.ജി.സി.എ ജില്ലാ വൈസ് പ്രസിഡൻ്റ്.

Leave a Reply

Your email address will not be published. Required fields are marked *