ഡിജിറ്റൽ കുതിപ്പിനൊപ്പം കൈകോർക്കുക. എഞ്ചി. റജി സഖറിയ

Share this post:

എഞ്ചി. റജി സഖറിയ,
അസോസിയേഷൻ ഓഫ് സ്ട്രച്ചറൽ എഞ്ചിനീയേഴ്സ് കേരളയുടെ മുൻ സംസ്ഥാn പ്രസിഡൻ്റ്

മറ്റ് മേഖലകളിലെപ്പോലെ നിർമ്മാണമേഖലയിലും ഡിജിറ്റലൈസേഷൻ വ്യാപകമാകുകയാണ്.
എഞ്ചിനീയറിംഗ് സർവ്വെ ,രൂപകല്പനയും അടങ്കലും തയ്യാറാക്കൽ, നടത്തിപ്പ്, മേൽനോട്ടം,ബിൽ തയ്യാറാക്കൽ ,പേമെൻ്റ്, പരിപാലനം തുടങ്ങി പ്രവർത്തിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളിലും ഡിജിറ്റലൈസേഷൻ അനിവാര്യമായിരിക്കുകയാണ്. ഡിജിറ്റൽ സാക്ഷരത ആർജ്ജിക്കാതെ കരാറുകാർക്ക് മുന്നോട്ടുപോകാനാവില്ല.
റോബോട്ടുകളും ഡ്രൈവറന്മാരില്ലാത്ത വാഹനങ്ങളും ആസന്നഭാവിയിൽ നിർമ്മാണമേഖലയുടെ ഭാഗമാകും.

ഗുണമേന്മ ,വേഗത, സുതാര്യത തുടങ്ങിയ ഘടകങ്ങളിൽ വിട്ടുവീഴ്ച ചെയ്യാനും കഴിയില്ല. ലേബർ മാനേജ്മെൻ്റ് ,മെഷിനറികളുടെ വിന്യാസം, നിർമ്മാണ വസ്തുക്കളുടെ കൃത്യമായ ഉപയോഗം ,വെയ് സ്റ്റേജ് കുറയ്ക്കൽ, സമയ ലാഭം തുടങ്ങിയവയ്ക്കും ഡിജിറ്റൽ സപ്പോർട്ട് അനിവാര്യമാണ്. വിദേശ നിർമ്മിത സോഫ്ട് വെയറുകൾ ഉപയോഗത്തിലുണ്ട് എന്നാൽ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത സോഫ്ട് വെയറുകൾ കൂടുതൽ യൂസർ സൗഹൃദമായിരിക്കും.

Aadspro ERP for construction management നിരവധി വർഷങ്ങളിലെ ഫീൽഡ് എക്സ്പീരിയൻസിൽ നിന്നും വിദഗ്ദർ വികസിപ്പിച്ചെടുത്തതാണ്. നിർമ്മാണ കരാർ മേഖലയിൽ കരാറുകാരുടെ ക്ഷേമത്തിനു വേണ്ടി വ്യത്യസ്തമായി പ്രവർത്തിക്കുന്ന കേരളാ ഗവ കോൺട്രാക്ടേഴ്സിൻ്റെ ക്യാമ്പിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്.

Er. Reji Zachariah: 9846026162.


Share this post:

Leave a Reply

Your email address will not be published. Required fields are marked *