കേരളാ ഗവ കോൺട്രാക്ടേഴ്സ് ഏകോപന സമിതി ജൂൺ 7 ന് സമ്മേളിക്കുന്നു.

Share this post:

മേയ് 7ന് കരാറുകാർ നടത്തിയ സൂചനാ പണിമുടക്ക് സമരത്തിനു ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്താനും തുടർ പരിപാടികൾ തീരുമാനിക്കുന്നതിനുമായി സംസ്ഥാന ഏകോപന സമിതിയുടെ ഒരു യോഗം 7-6-2022 ചൊവ്വാഴ്ച രാവിലെ 11 മണി മുതൽ തിരുവനന്തപുരത്ത് ചേരുന്നതാണ്. മന്ത്രിമാർ ,തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരക്കിലായതിനാൽ ഏകോപന സമിതി ഭാരവാഹികളുമായി വിശദമായ ചർച്ചകൾ നടന്നില്ല. ഉദ്യോഗസ്ഥ തലത്തിൽ നടന്ന ചർച്ചകളിൽ പ്രത്യേക തീരുമാനമൊന്നും ഉണ്ടായിട്ടുമില്ല. മേയ് 31 ന് ശേഷം മന്ത്രി മാരുമായും ഉദ്യോഗസ്ഥന്മാരുമായും വീണ്ടും ചർച്ചകൾ നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ജൂൺ 7 ന് മുൻപ് അനുകൂല തീരുമാനങ്ങൾ ഉണ്ടാകുന്നില്ലെങ്കിൽ തുടർസമരങ്ങൾ ആരംഭിക്കണമെന്നതാണ് പൊതുവികാരം

വർഗീസ് കണ്ണമ്പള്ളി, കൺവീനർ


Share this post:

Leave a Reply

Your email address will not be published. Required fields are marked *