കരാറുകാരൻ സിംഹത്തെപ്പോലെ, നേതാവും ജേതാവുമാകണം ഡോ. മാത്യൂ ജോർജ്ജ്

Share this post:

ഏത് മേഖലയിലും പ്രശ്നങ്ങളുണ്ടാകും. സ്വയം കരുത്താർജ്ജിച്ച് അവയെ തരണം ചെയ്യുകയാണു് ഉചിതം.
അതിനു് സിംഹത്തിൻ്റെ തൻ്റേടവും കരുത്തും നേടണം. മുടക്കുമുതലും ന്യായമായ ലാഭവും യഥാസമയം തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങളും ഇച്ചാശക്തിയും ഇല്ലാത്തവന് കരാർ പണി യോജിച്ചതല്ല. കരാറുകാരന് തൊഴിലാളികളെ ഫലപ്രദമായി ഉപയോഗിക്കാനറിയണം. അനാവശ്യ ചൂഷണശ്രമം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അനുവദിക്കരുത്. സ്വന്തം നിലയിലും കൂട്ടായും നേരിടണം.
ടെണ്ടർ മത്സരിച്ച് കുത്തുപാളയെടുക്കാനുള്ളതല്ല. അർഹമായ നിരക്ക് നേടിയെടുക്കാ
നുള്ളതാണ്. ടെണ്ടറിനു മുൻപ് ശരിയായ കോസ്റ്റിംഗ് നടത്തണം. ഒരു പ്രവർത്തിയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും കണക്കിലെടുക്കണം. ഉദ്യോഗസ്ഥർ , രാഷട്രീയക്കാർ തുടങ്ങിയവരിൽ നിന്നുള്ള അനാവശ്യ സമ്മർദ്ദങ്ങൾക്കു് വഴങ്ങരുത്. ഗുണമേന്മയിലും വേഗതയിലും സുതാര്യതയിലുമായിരിക്കണം കരാറുകാരൻ ശ്രദ്ധിക്കേണ്ടത്. അനാവശ്യ കാലതാമസവും ചൂഷണ ശ്രമങ്ങളും തെളിവു സഹിതം പുറത്തു കൊണ്ടുവരണം. മാധ്യമങ്ങൾ ഉന്നത അധികാരികൾ തുടങ്ങിയവരുടെ ശ്രദ്ധയിൽ കൊണ്ടുവരണം. എല്ലാം സഹിച്ചിട്ട് അവസാനം പരാതി പറയുന്നതിൽ കാര്യമില്ല. സെൻ്റർ ഫോർ ഡവലപ്പ്മെൻ്റ് മുൻ ഫാക്കൾട്ടി, ബാംഗ്ളൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി റിസേർച്ച് ഡയറക്ടർ ,ഫിനാൻഷ്യൽ കൺസട്ടൻ്റ് എന്നീ നിലകളിലുള്ള അനുഭവങ്ങൾ പങ്കുവച്ചു കൊണ്ട് പ്രൊഫ. ഡോ: മാത്യൂ ജോർജ്ജ് വ്യക്തമാക്കിയ മേല്പറഞ്ഞ വസ്തുതകൾ പലർക്കും പ്രയോജനകരമാകുമെന്ന് കരുതാം. ഉദാഹരണങ്ങൾ നിരത്തിയുള്ള അവതരണവും ടെസ്റ്റുകളും മൂന്നു മണിക്കൂർ നീണ്ട ക്ലാസ് ഒരു അനുഭവമാക്കിയതായി പങ്കെടുത്ത മിക്കവരും അഭിപ്രായപ്പെട്ടു.

കേരളാ ഗവ കോൺട്രാക്ടേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ നേതൃത്വക്യാമ്പിൽ നടന്ന നേതൃത്വപാടവം സംബന്ധിച്ച ക്ലാസ് ഏറെ ശ്രദ്ധേയമായിരുന്നു.


Share this post:

One Reply to “കരാറുകാരൻ സിംഹത്തെപ്പോലെ, നേതാവും ജേതാവുമാകണം ഡോ. മാത്യൂ ജോർജ്ജ്”

Leave a Reply

Your email address will not be published. Required fields are marked *