തിരുവനന്തപുരം: നികുതി നിയമങ്ങൾ മാനസിലാക്കാനും അനുസരിക്കാനും കരാറുകാർ തയ്യാറാകുന്നില്ലെങ്കിൽ
കനത്ത പിഴ നൽകേണ്ടി വരുമെന്ന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഫാക്കൾട്ടി മെമ്പർ പ്രൊഫ: ഡോ.എൻ രാമലിംഗം മുന്നറിയിപ്പു നൽകി.
കൺസൾട്ടൻ്റുകൾ എല്ലാം ചെയ്തു കൊള്ളുമെന്നോ, നികുതി യഥാസമയം അടച്ചില്ലെങ്കിലും കുഴപ്പമില്ലെന്നും കരുതുന്നത് പിന്നീട് വലിയ നഷ്ടമുണ്ടാക്കും.
ജി. എസ്. ടി നിയമപ്രകാരം ഓരോ പ്രവർത്തിയുടെയും വിശദമായ കണക്ക്, വാർഷിക റിട്ടേൺ സമർപ്പിച്ചതിനു ശേഷം ആ റു വർഷം കൂടി സൂക്ഷിക്കാൻ ഓരോ കരാറുകാരനും ബാദ്ധ്യതയുണ്ട്. പണ ഇടപാടുകളിൽ ആദായ നികുതി വകുപ്പിൻ്റെ മാർഗ്ഗ നിർദ്ദേശങ്ങളും പാലിക്കണം.
പണിതീർന്ന തീയതി ,ഇൻവോയി തീയതി, പേമെൻ്റ് തീയതി എന്നിവയിൽ ആദ്യം വരുന്നതാണ് നികുതി അടയ്ക്കലിന് മാനദണ്ഡം. എന്നാൽ ബിൽ തുക കൈപ്പറ്റി മാസങ്ങൾ കഴിഞ്ഞിട്ടും നികുതി അടയ്ക്കാത്ത നിരവധി കരാറുകാരുണ്ട്. സൂഷ്മ പരിശോധനയിൽ പിടിക്കപ്പെട്ടാൽ കനത്ത പിഴയുണ്ടാകും.
ബില്ലുകൾ കുടിശ്ശികയാകുന്നത്, കരാറുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
ജി. എസ്. ടി നിയമങ്ങൾ നിർമ്മാണവകുപ്പുകളുടെ
മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും ബോദ്ധ്യപ്പെടുത്തി പരിഹാരമുണ്ടാക്കാൻ സംഘടനാ തലത്തിൽ പരിശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.