ആലപ്പുഴ : മോട്ടോര്‍ വാഹന വകുപ്പിന്റെ പരാതി പരിഹാര അദാലത്ത് വാഹനീയം -2022 ഏപ്രില്‍ 29 നടക്കും. ആലപ്പുഴ ടൗണ്‍ ഹാളില്‍ രാവിലെ 10ന് ഗതാഗത മന്ത്രി ആന്റണി രാജു പരിപാടി ഉദ്ഘാടനം ചെയ്യും. ഫിഷറീസ്- സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും. കൃഷി മന്ത്രി പി. പ്രസാദ് മുഖ്യപ്രഭാഷണം നടത്തും.
മോട്ടോര്‍ വാഹന വകുപ്പിനു കീഴിലുള്ള ഓഫീസുകളിലെ ഫയല്‍ തീര്‍പ്പാക്കല്‍ ലക്ഷ്യമിട്ടാണ് അദാലത്ത് നടത്തുന്നത്. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, ഡ്രൈവിംഗ് ലൈസന്‍സ്, നികുതി സംബന്ധമായ വിഷയങ്ങള്‍, ദീര്‍ഘകാലമായി തീര്‍പ്പാകാത്ത ഫയലുകള്‍, ചെക്ക് റിപ്പോര്‍ട്ടുകള്‍, ഉപയോഗശൂന്യമായ വാഹനങ്ങളുടെ ആര്‍.സി ക്യാന്‍സലേഷന്‍ എന്നിവയെല്ലാം പരിഗണിക്കും. ഉടമകള്‍ കൈപ്പറ്റാതെ ഓഫീസില്‍ മടങ്ങി വന്നിട്ടുള്ള ആര്‍.സി.ബുക്ക്, ലൈസന്‍സ് എന്നിവ വിലാസം തെളിയിക്കുന്ന രേഖകളുമായി നേരിട്ടെത്തി കൈപ്പറ്റാം. ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായി അദാലത്ത് വേദിയില്‍ ഇ- സേവാ കേന്ദ്രവും പ്രവര്‍ത്തിക്കും.
ചടങ്ങില്‍ എം.പി. മാരായ എ.എം. ആരിഫ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ മുഖ്യാതിഥികളാകും. പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. ആമുഖ പ്രഭാഷണം നടത്തും. എം.എല്‍.എ.മാരായ എച്ച്. സലാം, രമേശ് ചെന്നിത്തല, യു. പ്രതിഭ, തോമസ് കെ. തോമസ്, എം.എസ്. അരുണ്‍ കുമാര്‍, ദലീമ ജോജോ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ രാജ്, നഗരസഭാംഗം കവിത, അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍, സെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ. മനോജ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും.