work of Ilaveezhapoonchaira road connecting Idukki and Kottayam begins

ഇലവീഴാപൂഞ്ചിറ റോഡ് നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു

Share this post:

തിരുവനന്തപുരം, ഏപ്രില്‍ 26. കോട്ടയം – ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഇലവീഴാപൂഞ്ചിറ റോഡ് നിര്‍മാണ പ്രവ്യത്തി ആരംഭിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. ദീര്‍ഘകാലമായി ഗതാഗതയോഗ്യമല്ലാതെ കിടക്കുകയായിരുന്നു ഈ റോഡ്. സംസ്ഥാനത്തെ പ്രശസ്തമായ ടൂറിസം കേന്ദ്രം കൂടിയാണ് ഇലവീഴാപൂഞ്ചിറ. സഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കും സുഗമമായ ഗതാഗതം സാധ്യമല്ലാത്തതിനാല്‍ വലിയ പ്രയാസമാണ് ഉണ്ടാക്കിയത്.

“മെയ് 20 ന് വകുപ്പിന്റെ ചുമതലയേറ്റതിന് ശേഷം ഈ റോഡിന്റെ ശോചനീയാവസ്ഥ ജനപ്രതിനിധികളും പ്രദേശവാസികളും സഞ്ചാരികളും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
കോട്ടയം ജില്ലയിലെ ഇലവീഴാപൂഞ്ചിറ മുതല്‍ മേലുകാവ് വരെ റോഡിന്റെ നിര്‍മ്മാണ പ്രവൃത്തി ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്,” ശ്രീ റിയാസ് പറഞ്ഞു.



Share this post:

Leave a Reply

Your email address will not be published. Required fields are marked *