Thottariyam@PWD launched at the initiative of PWD minister Muhammad riyas

തൊട്ടറിയാം @PWD ഡിജിറ്റല്‍ സംവിധാനം സ്വാഗതാര്‍ഹം

Share this post:

വര്‍ഗീസ് കണ്ണമ്പള്ളി

തിരുവനന്തപുരം |അതാര്യതയ്ക്ക് വിട. ഇനി എല്ലാം തൊട്ടറിയാം , എല്ലാവര്‍ക്കും. ആധുനിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മുഖമുദ്രയാണ്, ഗുണമേന്മ, വേഗത, സുതാര്യത എന്നിവ. പൊതുജനങ്ങളുടെ പണം മുടക്കി നടത്തപ്പെടുന്ന എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും ഏറ്റവും ആധുനിക പ്രോജക്ട് മാനേജ്‌മെന്റ് സിസ്റ്റം നടപ്പാക്കേണ്ടതും അനിവാര്യമാണ്. പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ മുന്‍ കൈയ്യില്‍ ഏര്‍പ്പെടുത്തുന്ന പുതിയ ഡിജിറ്റല്‍ സംവിധാനം തികച്ചും സ്വാഗതാര്‍ഹമാണ്.

ശാസ്ത്രീയ സര്‍വ്വേ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കപ്പെടുന്ന രൂപകല്പനയും അടങ്കലുമാണ് ഏതൊരു നിര്‍മ്മിതിയുടെയും അടിസ്ഥാനം. ഏറ്റവും മികച്ച സാങ്കേതികവിദ്യ, നിര്‍മ്മാണ രീതി ,മേല്‍നോട്ടം നടത്തിപ്പ് ,പരിപാലനം എന്നിവ അനിവാര്യമാണ്. ഇവയിലെല്ലാം പൂര്‍ണ്ണ സുതാര്യതയും കാര്യക്ഷമതയും നീതിയും ഉറപ്പുവരുത്താനുള്ള പൊതുമരാമത്ത് മന്ത്രിയുടെ പ്രതിബദ്ധത അഭിനന്ദനീയമാണ്.

നിര്‍മ്മാണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും പ്രൊഫഷണലിസം അനിവാര്യമാണ്. പൊതുപണം ഒട്ടും പാഴാകരുത്. പണി നടത്തുന്ന കരാറുകാരന്‍ ഒരിക്കലും കടക്കെണിയില്‍ അകപ്പെടരുത്. ചുവപ്പുനാടയുടെയും അഴിമതിയുടെയും കുരുക്കില്‍പ്പെട്ട് ഒരു കരാറുകാരന്റെയും ജീവിതം തകരുതു്.

അനേകം ആളുകളെ ആശ്രയിച്ചും വിശ്വസിച്ചുമാണ് ഓരോ നിര്‍മ്മിതിയും പൂര്‍ത്തീകരിക്കപ്പെടുന്നതു്. എവിടെയെങ്കിലും ഉണ്ടാകുന്ന ചെറിയ പാളിച്ച പോലും നിര്‍മ്മിതിയുടെ ഗുണമേന്മയെ ബാധിക്കും. പൂര്‍ത്തിയാക്കല്‍ സമയം ദീര്‍ഘിപ്പിക്കും.

ഭരണാനുമതിയും സാങ്കേതികാനുമതിയും പൂര്‍ണ്ണ അര്‍ത്ഥത്തില്‍ നടപ്പാക്കിയാല്‍ മാത്രമേ ശരിയായ പ്രോജക്ട് മാനേജ്‌മെന്റ് പ്രയോഗത്തില്‍ വരുത്താനാകൂ. ഇതില്ലൊം വഴിയെ സംഭവിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അതാര്യതയില്‍ നിന്നും ഉടലെടുക്കുന്ന അനാവശ്യ ആരോപണങ്ങള്‍ക്കു് അറുതി ഉണ്ടാകുമെന്നും പ്രതീക്ഷിക്കാം. പൊതുമരാമത്ത് മന്ത്രിയുടെ പുതിയ ചുവട് വയ്പ്പിനെ ഒരിക്കല്‍ കൂടി സ്വാഗതം ചെയ്യുന്നു.


Share this post:

6 Replies to “തൊട്ടറിയാം @PWD ഡിജിറ്റല്‍ സംവിധാനം സ്വാഗതാര്‍ഹം”

  1. ഒരു വട്ടമെങ്കിലും അടൂർ ഏഴംകുളം പത്തനംതിട്ട റോഡിൽ കൂടി യാത്ര ചെയ്യാൻ ശ്രമിക്കുക,ബഹുമാന്യനായ എംഎൽഎ ചിട്ടയം ഗോപകുമാറിൻ്റെ പരിധിയിൽ വരുന്ന ഈ റോഡിൻ്റെ ദുരവസ്ഥ ആരോടാണ് ബോതിപ്പിക്കേണ്ടത്.ഇല്ലവട്ടവും വോട്ട് തരുന്ന ജനങ്ങളോടുള്ള അവഗണന ആണിത്.
    പരിഹാരം കാണുമെന്ന പ്രതീക്ഷയുമായി.

  2. തോട്ടുറിയാം PWD നല്ലരു തീരുമാനം ആണ്. Congrachulation. Kalamassery മണ്ഡലം, കളമശ്ശേരി മുൻസിപ്പാലിറ്റിയിൽ വാർഡ് 15 ഹൌസ് number 5/ആണ് താമസം.( Thevakkel ) PWD റോഡ് ഡിൽ നിന്ന് കലങ്കു ക്രോസ്സ് ചെയ്തു വരുന്ന rain water ശക്തി യായി എന്റെ മതിലിൽ അടിച്ചു പലപ്രാവശ്യം മാറിജു പോയതാണ്. സൈഡിൽ 3അടി വഴിയു ഉം, കെട്ടാത്ത കaനയും ആണ് ഉള്ളത്. ദയവു ചെയ്തു കെട്ടിതരുമോ.

  3. ബഹു.. മിനിസ്റ്റർ, എം എൽ എ യുടെ ശ്രെദ്ധയിലേക്ക്, ആലപ്പുഴ ജില്ല അമ്പലപ്പുഴ നോർത്ത് പഞ്ചായത്ത് മൂന്നാം വാർഡിൽ ഒരു pwd റോഡ് തീരെ മോശം അവസ്ഥയിൽ ആയിട്ടു നാലഞ്ച് വർഷത്തോളം ആയി (ചന്ദ്രൻപിള്ള -കുറു പ്പ ശ്ശേരി റോഡ് ). ടി റോഡിന്റെ ശോചനാവസ്ഥ വേഗത്തിൽ നടപടി സ്വീകരിച്ചു സഞ്ചാരയോഗ്യമാക്കി തരണമെന്ന് അപേക്ഷിക്കുന്നു. Abdul

  4. പുനലൂർ വാളക്കോട് വാഴമൺ ,,,,താഴെകടവാതുകൽ റോഡ്ശരിയാക്കിത്തരുമോ. നിരവധി ആക്‌സിഡന്റ് ആയിട്ടുണ്ട്

  5. എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ കോതമംഗലം to പെരുമ്പൻകുത്ത് റോഡിലെ കൈയേറ്റം പരിപൂർണമായും ഒഴിപ്പിക്കുക.
    ഇവിടുത്തെ ഉദോഗസ്ഥരോട് പരാതിപ്പെട്ടാൽ അവർ ചെയുന്ന “ധീരകർമം” അത്താഴ പഷ്ണിക്കാരായ വഴിയോരക്കച്ചവടക്കാരുടെ നെഞ്ചത്തുള്ള കുതിരകയറ്റം മാത്രമാണ്.
    ഈ റൂട്ടിൽ ആരാധനാലയങ്ങളുടെ കപ്പേളകൾ, ആശുപത്രി മതിലുകൾ, വൻകിട മുതലാളിമാരുടെ വീടുകൾ, കെട്ടിടങ്ങൾ, അവയുടെ മതിലുകൾ എന്തിനേറെ പറയുന്നു.. KPWD റോഡ് ഇടിച്ച് താഴ്ത്തി കൃഷിയിടങ്ങൾ വരെ ആക്കിയിരിക്കുന്നു.
    ഇവരെ തൊടാൻ ഉദ്യോഗസ്ഥർക്ക് എന്താണിത്ര ഭയം.
    ആയതിനാൽ, ഉടനടി… എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ…. കോതമംഗലം-പെരുമ്പൻകുത്ത് റോഡിലെ KPWD ഭൂമി എത്രഎന്ന് അറിയുവാൻ പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിൽ സർവേ നടത്തി…KPWD യുടെ ഒരു മില്ലീമീറ്റർ ഭൂമി പോലും നഷ്ടപ്പെടുത്താതെ കൈയേറ്റം പരിപൂർണമായും ഒഴിപ്പിച്ച്…ആളുകൾക്ക് മനസിലാകുന്ന അല്ലെങ്കിൽ എല്ലാവരും കാണാവുന്ന രീതിയിൽ PWD സ്ഥലം തിരിച്ചിടുകയും..(ഇല്ലെങ്കിൽ വീണ്ടും കൈയേറും) മാക്സിമം റോഡ് വീതി കൂട്ടി.. അതായത് ഉള്ള സ്ഥലം വീതി കൂട്ടുകയും ചെയ്യണം. ഇല്ലെങ്കിൽ റോഡിലെ തിരക്ക് മൂലം ഈ റൂട്ടിലെ സ്ഥിരം യാത്രക്കാരും ഭൂതത്താൻകെട്ട്, തട്ടേക്കാട്, കുട്ടമ്പുഴ, ഇഞ്ചത്തൊട്ടി, നേരിയമംഗലം, അയ്യപ്പന്മുടി… എന്നീ ടൂറിസ്റ്റ് പ്ലേസ് കളിലേക്ക് പോകുന്നവരും നട്ടം തിരിയും.
    ആയതിനാൽ വേണ്ട നടപടികൾ ഉടനടി സ്വീകരിക്കുക.
    “””ദയവായി അന്നന്നത്തെ ആഹാരത്തിന് വേണ്ടി കഷ്ടപ്പെടുന്ന ഉന്തുവണ്ടിക്കാരേയും, പെട്ടിക്കടക്കാരെയും, ലോട്ടറിതട്ടുകാരെയും മാത്രം ഒഴിപ്പിക്കുന്ന… വാർത്ത മാധ്യമങ്ങളിൽ കൂടി കാണിച്ച് പേരും പ്രസിദ്ധിയും നേടാൻ വേണ്ടിയുള്ള സ്ഥിരം അഭ്യാസം ഉദ്യോഗസ്ഥരോട് കാണിക്കരുതെന്ന് കർശന നിർദേശം കൊടുക്കുക”””
    “””ഒഴിപ്പിക്കുമ്പോൾ റോഡിന്റെ തുടക്കം മുതൽ ഒടുക്കം വരെ ഉള്ളവനും ഇല്ലാത്തവനും എന്ന വേർതിരിവില്ലാതെ പരിപൂർണമായും കൈയേറ്റം ഒഴിപ്പിക്കണം #മിനിസ്റ്റർ സർ”””

Leave a Reply

Your email address will not be published. Required fields are marked *