കെ.അനില്‍കുമാര്‍
തിരുവനന്തപുരം, ഏപ്രില്‍ 17. കിഫ്ബി ധനസഹായത്തോടു കൂടി കില ടെണ്ടര്‍ ചെയ്ത് കരാറുറപ്പിച്ച മൂന്ന് പ്രവര്‍ത്തികള്‍ കരാറുകാര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഒഴിവാക്കി.
സൈറ്റിലെ തടസങ്ങള്‍ നീക്കാന്‍ വൈകിയതു മുലം തങ്ങളുടെ പൂര്‍ത്തിയാക്കല്‍ സമയത്തിന്റെ നല്ല ഭാഗം നഷ്ടപ്പെട്ടതായും അതിനിടയിലുണ്ടായ വിലക്കയറ്റത്തിന് നഷ്ടപരിഹാരം നല്‍കുകയോ, കരാര്‍ ഒഴിവാക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് കരാറുകാര്‍ മുഖ്യമന്ത്രി ധനമന്ത്രി ,കിഫ്ബി സി.ഇ.ഒ എന്നിവര്‍ക്ക് നല്‍കിയ പരാതി അംഗീകരിച്ചു കൊണ്ടാണ് പ്രവര്‍ത്തികളുടെ കരാറുകള്‍ ഒഴിവാക്കിയത്.
ക്‌ളോഷര്‍ എഗ്രിമെന്റ് വച്ച് കരാറുകാര്‍ സെക്യൂരിറ്റി തുകകള്‍ തിരികെ വാങ്ങി. സെലക്ഷന്‍ നോട്ടീസ് (വര്‍ക്കു് ഓര്‍ഡര്‍ ) നല്‍കുന്നതിനു മുന്‍പ് സൈറ്റ് തടസ രഹിതമാക്കണമെന്നും കരാറുറപ്പിച്ചു കഴിഞ്ഞാലുടന്‍ കരാറുകാരന് കൈമാറണമെന്നുമുള്ള വ്യവസ്ഥ പല അവാര്‍ഡര്‍മാരും പാലിക്കാറില്ല. പൂര്‍ത്തിയാക്കല്‍ സമയത്തിന്റെ നല്ല പങ്കും പണി ചെയ്യാനാകാതെ കരാറുകാരന്‍ വിഷമിക്കും.
ഏറ്റെടുത്ത പണി ആരംഭിക്കാനോ മറ്റൊന്ന് ഏറ്റെടുക്കാനോ കഴിയാത്ത അവസ്ഥയിലാകും കരാറുകാരന്‍. കെ.ജി.സി.എ മുന്‍കൈയ്യെടുത്ത് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് കരാറുകാരെ റിസ്‌ക് ആന്‍ഡ് കോസ്റ്റ് ഇല്ലാതെ ഒഴിവാക്കായിരിക്കുന്നത്. മറ്റ് നിരവധി പ്രവര്‍ത്തികളും സൈറ്റുകളിലെ തടസങ്ങള്‍ നീക്കാന്‍ വൈകിയതു മൂലം ഒഴിവാക്കേണ്ടതായിട്ടുണ്ട്.
കരാറുകാരെ കോടതി കയറ്റാതെ നീതിപൂര്‍വ്വം പ്രവര്‍ത്തിക്കാന്‍ അധികൃതര്‍ തയ്യാറാകുമെന്ന് പ്രതീക്ഷിക്കാം. തടസ രഹിത സൈറ്റ് ഉറപ്പാക്കാതെ ഒരു പ്രവര്‍ത്തിക്കും വര്‍ക്ക് ഓര്‍ഡര്‍ നല്‍കരുതെന്ന് കെ.ജി.സി.എ മുഖ്യമന്ത്രി, ധനമന്ത്രി, പൊതുമരാമത്ത് മന്ത്രി ജലവിഭവ മന്ത്രി ,തദ്ദേശ സ്വയംഭരണ മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കി.