ആലപ്പുഴ, ഏപ്രില്‍ 12, കായംകുളം കായലിനു കുറുകെ ആലപ്പുഴ ജില്ലയിലെ കണ്ടല്ലൂര്‍ ദേവികുളങ്ങര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൂട്ടംവാതുക്കല്‍കടവ് പാലം. ബുധനാഴ്ച നാടിനു സമര്‍പ്പിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. വലിയഴീക്കല്‍പാലത്തിന് ശേഷം കേരളത്തിന്റെ മുഖ്യ ആകര്‍ഷണമാകാന്‍ പോകുന്ന ആലപ്പുഴ ജില്ലയിലെ മറ്റൊരുപാലംമായിരിക്കും ഇത്. വലിയഴീക്കല്‍ പാലം സ്ഥിതിചെയ്യുന്ന ആറാട്ടുപുഴ പഞ്ചായത്തിനു തൊട്ടടുത്ത പഞ്ചായത്താണ് കണ്ടല്ലൂര്‍.
്.
ഈ പാലം വര്‍ഷങ്ങളായുള്ള ജനങ്ങളുടെ പ്രധാന ആവശ്യമായിരുന്നു. 2005 മുതല്‍ പാലം നിര്‍മ്മാണത്തിനായുള്ള പ്രാരംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെങ്കിലും പൂര്‍ത്തികരിക്കാനായില്ല. പിന്നീട് 2019 ല്‍ പ്രവൃത്തി ആരംഭിച്ച് 15 മാസംകൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ പദ്ധതി തയ്യാറായി. എന്നാല്‍ കോവിഡ് മാഹാമാരി നിര്‍മ്മാണ പ്രവൃത്തിക്ക് തടസ്സം നിന്നു. അല്ലായിരുന്നുവെങ്കില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ സാധിക്കുമായിരുന്നു.
പ്രദേശത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് കൂടി പ്രാധാന്യംലഭിക്കുന്ന വിധത്തില്‍ ആകര്‍ഷകമായ രീതിയില്‍ പാലം രൂപകല്‍പ്പന ചെയ്ത് പ്രവൃത്തി പൂര്‍ത്തീകരിച്ച പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ മന്ത്രി ശ്രീ റിയാസ് അഭിനന്ദിച്ചു. 13.04.2022 ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ന് കൂട്ടംവാതുക്കല്‍കടവ് പാലം നാടിന് സമര്‍പ്പിക്കും.