Mons Joeseph inaugurating contractors' rights proclamation convention

ഒറ്റക്കെട്ടായി പോരാടാന്‍ കരാറുകാരടെ അവകാശ പ്രഖ്യാപന കണ്‍വെന്‍ഷന്‍ തീരുമാനം

Share this post:

തിരുവനന്തപുരം, ഏപ്രില്‍ 5. നിര്‍മാണ സാധനങ്ങളുടെ അനിയന്ത്രിത വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ കരാറുകളില്‍ വിലവ്യതിയാന വ്യവസ്ഥ ഉള്‍പ്പെടുത്തണമെന്നും, കരാറുകാരുടെ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്നും കേരള സര്‍ക്കാര്‍ കരാറുകാരുടെ ഏകോപനസമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് ഇവിടെ നടന്ന അവകാശ പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഐകകണ്ഠേന ആവശ്യപ്പെട്ടു. കരാറുകാരുടെ പ്രശ്നങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണാന്‍ എല്ലാ സംഘടനകളും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

നിര്‍മാണ മേഖലയിലെ പ്രമുഖ സംഘടനകളായ കെജിസിഎ, എകെജിസിഎ, ബായി, കെജിഇസിഎ, കെജിസിഎഫ് തുടങ്ങിയവയുടെ പ്രതിനിധികള്‍ പങ്കെടുത്തുയ യോഗത്തില്‍ കരാറുകാരുടെ അവകാശ പ്രഖ്യാപന രേഖയുടെ കരട് ഏകോപന സമിതി കണ്‍വീനര്‍ ശ്രീ വര്‍ഗ്ഗീസ് കണ്ണമ്പളളി അവതരിപ്പിച്ചു. അന്തിമ രേഖ മുഖ്യമന്ത്രിയ്ക്കും, മറ്റ് മന്ത്രിമാര്‍ക്കും സമര്‍പ്പിക്കും. കരാറുകാരും, സര്‍ക്കാരും തമ്മിലുള്ള ബന്ധം ഭരഘടനാപരമായ കരാര്‍ ബന്ധമാണെന്നും, അതിലെ വ്യവസ്ഥകള്‍ ഇരുകൂട്ടര്‍ക്കും ഒരു പോലെ ബാധകമാണെന്നും സമ്മേളനം പ്രഖ്യാപിച്ചു. കരാറുകാരുടെ ആത്മാഭിനം എന്ത് വിലകൊടുത്തും സരംക്ഷിക്കുമെന്നും സമ്മേളനം തീരുമാനിച്ചു.

കരാറുകാരും പൊതുമരാമത്തു വകുപ്പ് മന്ത്രി ശ്രീ പി.എ. മുഹമ്മദ് റിയാസുമായി നിടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ ഉടന്‍ നടപ്പാക്കാന്‍ മന്ത്രി മുന്‍കൈയെടുക്കണമെന്ന്, കരാറുകാരടെ ഏകോപന സമിതി ചെയര്‍മാന്‍ അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. ചര്‍ച്ചയില്‍ മന്ത്രിയുടെ നിലപാട് സഹായകരമായിരുന്നു. ഇനി തീരുമാനങ്ങള്‍ അടിയന്തിരമായി നടപ്പാക്കാനുളള നടപടികളാണ് വേണ്ടത് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രികുടിയായ ശ്രീ മോന്‍സ് ജോസഫ് പറഞ്ഞു. ധനകാര്യവകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ധനമന്ത്രി ശ്രീ കെ.എന്‍ ബാലഗോപാലിന്റെ അധ്യക്ഷതയില്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ ശ്രീ മുഹമ്മദ് റിയാസ് മുന്‍കൈയെടുക്കുണമെന്നും ശ്രീ മോന്‍സ് ജോസഫ് പറഞ്ഞു.

നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ പാകപ്പിഴകള്‍ക്ക് കോണ്‍ട്രാക്ടര്‍മാരെ മാത്രം ബലിയാടാക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് കണ്‍വെന്‍ഷനില്‍ അധ്യക്ഷത വഹിച്ച കെജിസിഎഫ് സംസ്ഥാന പ്രസിഡന്റ് വി.കെ.സി മമ്മത് കോയ പറഞ്ഞു. സര്‍ക്കാര്‍ അംഗീകരിച്ച പദ്ധതികള്‍, അംഗീക്യത രൂപരേഖകളുടെ അടിസ്ഥാനത്തില്‍, ഉദ്യോഗസ്ഥന്‍മാരുടെ മേല്‍നോട്ടത്തില്‍ നടപ്പാക്കുക മാത്രമാണ് കരാറുകാര്‍ ചെയ്യുന്നത്, അദ്ദേഹം പറഞ്ഞു.

നിര്‍മാണ സാമഗ്രികളുടെ വിലവര്‍ദ്ധന അനിയന്ത്രിതവും അസാധാരണവുമാണെന്ന് ബായി സംസ്ഥാന ചെയര്‍മാന്‍ നജീബ് മണ്ണേല്‍ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. പല കരാറുകാരും ആത്മഹത്യയുടെ വക്കിലാണ്, കരാറുകാരുടെ ആവശ്യങ്ങള്‍ക്ക് ഒരു മാസത്തിനുള്ളില്‍ പരിഹാരം വേണം, അദ്ദേഹം പറഞ്ഞു.

എല്ലാ നിബന്ധനകളും പാലിച്ചു തയ്യാറാക്കിയ രൂപരേഖയുടെ അടിസ്ഥാനത്തിലുള്ള കരാറുകള്‍ക്ക് മാത്രമേ കരാറുകാര്‍ ഇനി മുതല്‍ ഗ്യാരണ്ടി നല്‍കൂ എന്ന് അവകാശ രേഖ അവതരിപ്പിച്ച ഏകോപന സമിതി കണ്‍വീനര്‍ വര്‍ഗ്ഗീസ് കണ്ണമ്പള്ളി പറഞ്ഞു. നിര്‍മാണ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടത് കരാറുകാരാണെങ്കില്‍, പരിശോധന നടത്തേണ്ടത് ഉദ്യേഗസ്ഥരുടെ ഉത്തരവാദിത്വമാണ്, അദ്ദേഹം പറഞ്ഞു. പ്രവ്യത്തികളുടെ കാര്യത്തില്‍ കരാറുകാരോടൊപ്പം ഉദ്യോഗസ്ഥര്‍ക്കും ഒരുപോലെ ബാധ്യതയുണ്ട്. ജിഎസ്ടി നടപ്പാക്കിയതില്‍ വന്ന ചില പ്രശ്നങ്ങള്‍ കാരണം പല കരാറുകാര്‍ക്കും വന്‍ ബാധ്യത വന്നിട്ടുണ്ടെന്നും, ഇതിന് സര്‍ക്കാര്‍ പരിഹാരം കാണണമെന്നും ശ്രീ കണ്ണമ്പള്ളി പറഞ്ഞു.

ശ്രീ സണ്ണി ചെന്നിക്കര ജനറല്‍ സെക്രട്ടറി എകെജിസിഎ, ശ്രീ കെജെ വര്‍ഗ്ഗീസ് വര്‍ക്കിംഗ് പ്രസിഡന്റ് ഏകോപനസമിതി, ശ്രീ പോള്‍. പി. മാത്യു മുന്‍ സംസ്ഥാന ചെയര്‍മാന്‍ ബായി, ശ്രീ ആര്‍. രാധാക്യഷ്ണന്‍ ജനറല്‍ സെക്രട്ടറി കെജിഇസിഎ, ശ്രീ പി.വി. ക്യഷ്ണന്‍ സംസ്ഥാന സെക്രട്ടറി കെജിസിഎഫ്, ശ്രീ കെ.എം. അക്ബര്‍ എക്സിക്യൂട്ടീവ് സെക്രട്ടറി എകെജിസിഎ, ശ്രീ അനില്‍കുമാര്‍, കെജിസിഎ എന്നിവര്‍ സംസാരിച്ചു. ഏകോപന സമിതി ജോയിന്റ് കണ്‍വീനര്‍ ശ്രീ രാജേഷ് മാത്യു ക്യതജ്ഞത രേഖപ്പെടുത്തി.




Share this post:

3 Replies to “ഒറ്റക്കെട്ടായി പോരാടാന്‍ കരാറുകാരടെ അവകാശ പ്രഖ്യാപന കണ്‍വെന്‍ഷന്‍ തീരുമാനം”

  1. റൂസ യൂടെ വർക്ക്‌ കൾ ചെയ്ത കരാറുകർ എല്ലാം വളരെ വളരെ പ്രേതിസന്ധിലാന്ന്

Leave a Reply

Your email address will not be published. Required fields are marked *