adalath of motor vehicle department at alappuzha on april 29

ബസ്, ഓട്ടോ-ടാക്സി ചാര്‍ജ് വര്‍ദ്ധിപ്പിക്കും: മന്ത്രി ആന്റണി രാജു

Share this post:

തിരുവനന്തപുരം, മാര്‍ച്ച് 30. ഇന്ധനവില, സ്പെയര്‍ പാര്‍ട്ട്സ് വില, ഇന്‍ഷുറന്‍സ്് പ്രീമിയം തുടങ്ങിയവയിലുണ്ടായ വര്‍ദ്ധനവും കോവിഡ് സൃഷ്ടിച്ച പ്രത്യാഘാതവും ഗതാഗത മേഖലയില്‍ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍ ബസ്, ഓട്ടോ-ടാക്സി ചാര്‍ജ്ജ്് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ചാര്‍ജ്ജ് വര്‍ദ്ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി. ബസ്സുകളുടെ മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 10 രൂപയായും കിലോമീറ്ററിന് 90 പൈസയില്‍ നിന്ന് ഒരു രൂപയായും വര്‍ധിപ്പിക്കും. വിദ്യാര്‍ഥികളുടെ നിരക്ക് സംബന്ധിച്ച് പഠിക്കാന്‍ കമ്മീഷനെ നിയോഗിക്കും. കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

ഓട്ടോറിക്ഷകള്‍ക്ക് രണ്ട് കിലോമീറ്റര്‍ വരെ മിനിമം ചാര്‍ജ് 30 രൂപയും തുടര്‍ന്നുള്ള ഒരോ കിലോമീറ്ററിനും 15 രൂപയുമായിരിക്കും. ട്രൈസൈക്കിളിന് രണ്ട് കിലോമീറ്റര്‍ വരെ 35 രൂപയും തുടര്‍ന്നുള്ള ഒരോ കിലോമീറ്ററിനും 15 രൂപയുമായിരിക്കും. 1500 സിസിയില്‍ താഴെയുള്ള ടാക്സി കാറുകള്‍ക്ക് അഞ്ച് കിലോമീറ്റര്‍ വരെ മിനിമം ചാര്‍ജ് 200 രൂപയും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 18 രൂപയുമായിരിക്കും. 1500 സിസിക്ക് അധികമുള്ള ടാക്സി കാറുകള്‍ക്ക് അഞ്ച് കിലോമീറ്റര്‍ വരെ മിനിമം ചാര്‍ജ് 225 രൂപയും, തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 20 രൂപയുമായിരിക്കും.. വെയ്റ്റിംഗ്ചാര്‍ജ്, രാത്രിയാത്ര തുടങ്ങിയ വിഷയങ്ങളില്‍ നിലവിലുള്ള സ്ഥിതി തുടരുമെന്ന് മന്ത്രി അറിയിച്ചു.


Share this post:

Leave a Reply

Your email address will not be published. Required fields are marked *