PRICE – 3 തദ്ദേശ സ്വയംഭരണ വകുപ്പിലും ഏര്‍പ്പെടുത്തുന്നു

Share this post:

ഷാജി ഇലവത്തില്‍ .

തിരുവനന്തപുരം, മാര്‍ച്ച് 29. അടങ്കലുകള്‍ തയ്യാറാക്കുക,പുതുക്കുക, ബില്ലുകള്‍ തയ്യാറാക്കുക തുടങ്ങിയവയ്ക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗവും ഏപ്രില്‍ 1 മുതല്‍ PRICE – 3 സോഫ്ട്‌വെയര്‍ ഉപയോഗിക്കും.
ഇതിനോടകം തയ്യാറാക്കപ്പെട്ട അടങ്കലുകളുടെ സാങ്കേതികാനുമതി തുടങ്ങിയവയ്ക്കു വേണ്ടി PRICE – 1 ന്റെ ഉപയോഗം ഏപ്രില്‍ 30 വരെ തുടരുന്നതായിരിക്കും.എന്നാല്‍ ഏപ്രില്‍ 1 മുതല്‍ തയ്യാറാക്കപ്പെടുന്ന അടങ്കലുകളും അവയുമായി ബന്ധപ്പെട്ട തുടര്‍ നടപടികളും PRICE – 3 മുഖേന മാത്രമായിരിക്കും.

നടപടിക്രമങ്ങള്‍ സുതാര്യമാക്കുന്നതിനും വേഗത്തിലാക്കുന്നതിനും PRICE – 3 സഹായകമാകുമെന്ന് കെ.ജി.സി.എ, തദ്ദേശ സ്വയംഭരണ വിഭാഗം കണ്‍വീനര്‍ ഷാജി ഇലവത്തില്‍ അഭിപ്രായപ്പെട്ടു. PRICE – 3 സോഫ്ട് വെയറിന്റെ ഉപയോഗം എല്ലാ അസിസ്റ്റന്റ് എഞ്ചിനീയറന്മാരും അതത് സെക്ഷനുകളിലെ കരാറുകാര്‍ക്ക് വിശദീകരിച്ചു നല്‍കണമെന്നും ഷാജി ഇലവത്തില്‍ ആവശ്യപ്പെട്ടു.


Share this post:

Leave a Reply

Your email address will not be published. Required fields are marked *