only technically perfect projects should be given technical sanction

സൈറ്റിലെ തടസങ്ങള്‍ മാറുന്നതുമുതല്‍ മാത്രമേ പൂര്‍ത്തിയാക്കല്‍ കാലാവധി കണക്കാക്കാവൂ

Share this post:

ടീം പിണറായി സമക്ഷം കേരള കരാറുകാര്‍ -3

വര്‍ഗീസ് കണ്ണമ്പള്ളി (സര്‍ക്കാര്‍ കരാറുകാരുടെ ഏകോപന സമിതി കണ്‍വീനര്‍)

ഓരോ പ്രവര്‍ത്തിയുടെയും എഗ്രിമെന്റ് വച്ചതിനു ശേഷം സൈറ്റ് കരാറുകാരന് കൈമാറുന്ന രീതിയുണ്ട്.
എന്നാല്‍ പലപ്പോഴും തടസങ്ങി നീക്കി പണി തുടങ്ങാന്‍ കഴിയുന്ന തരത്തിലല്ല സൈറ്റ് കൈമാറപ്പെടുന്നത്. ഫലത്തില്‍ മാസങ്ങളും, ചിലപ്പോള്‍ വര്‍ഷങ്ങള്‍ പോലും കഴിഞ്ഞു മാത്രമേ കരാറുകാരന് പണി തുടങ്ങാന്‍ കഴിയൂ.

വൈകുന്ന കാലത്തെ വിലക്കയറ്റത്തിന്റെ ഭാരം കരാറുകാരന്‍ സഹിക്കണം. ഇതിനിടയില്‍ മറ്റ് പ്രവര്‍ത്തികള്‍ ഏറ്റെടുക്കാനും സാധാരണ ഗതിയില്‍ സാധിക്കില്ല. പൂര്‍ത്തിയാക്കല്‍ സമയം തീരാറാകുമ്പോഴോ തീര്‍ന്ന് കഴിഞ്ഞോ ആയിരിക്കും സൈറ്റ് തടസരഹിതമായി കരാറുകാരന് ലഭിക്കുക. ഇതു മൂലം കടക്കെണിയിലായ നിരവധി കരാറുകാരുണ്ട്.

അതിനാല്‍ എല്ലാ വിധ തടസങ്ങളും നീക്കിയതിനു മാത്രമേ സൈറ്റ് കൈമാറാവൂ. തടസങ്ങള്‍ നീക്കുന്നതിനു വരുന്ന കാലതാമസം മൂലം കരാറുകാരനുണ്ടാകുന്ന എല്ലാ വിധ നഷ്ടവും പരിഹരിക്കപ്പെടണം. അധിക നിരക്ക് ലഭിക്കാനും പൂര്‍ത്തിയാക്കല്‍ കാലാവധി ആവശ്യമായ വിധം നീട്ടി കിട്ടാനും കരാറുകാരന് അര്‍ഹത നല്‍കുന്ന വ്യവസ്ഥ കരാറിലുണ്ടാകണം.


Share this post:

One Reply to “സൈറ്റിലെ തടസങ്ങള്‍ മാറുന്നതുമുതല്‍ മാത്രമേ പൂര്‍ത്തിയാക്കല്‍ കാലാവധി കണക്കാക്കാവൂ”

Leave a Reply

Your email address will not be published. Required fields are marked *