തിരുവനന്തപുരം, മാര്‍ച്ച് 18. അഞ്ച് വര്‍ഷക്കാലം മുന്‍പേ ഭരണാനുമതി ലഭിച്ചിട്ടും സാങ്കേതിക അനുമതി കിട്ടാതെ മുടങ്ങി കിടന്നിരുന്ന കോഴിക്കോട് മെഡിക്കല്‍ കോളജിലെ മൂന്ന് പ്രധാന പദ്ധതികളുടെ പ്രവൃത്തി ആരംഭിക്കാന്‍ ആവശ്യമായ സാങ്കേതികാനുമതി ലഭ്യമാക്കിയതായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു.
വകുപ്പിന്റെ ചുമതല ഏറ്റെടുത്ത ശേഷം കെട്ടിട വിഭാഗം പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നിരന്തരമായ പരിശോധനകളും അവലോകന യോഗങ്ങളും നടത്തി വരികയായിരുന്നു.
ഇതിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലും പൂര്‍ത്തിയാക്കാതെ കിടന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ നടപടി എടുത്ത്ത്. ഇനി പറയുന്നവയാണ് സാങ്കേതിക അനുമതി കൊടുത്ത പദ്ധതികള്‍ മെന്‍സ് ഹോസ്റ്റല്‍- ഭരണാനുമതി ലഭിച്ച വര്‍ഷം: 2016, സാങ്കേതികാനുമതി ലഭിച്ച വര്‍ഷം: 2022 ഫെബ്രുവരി
ഡ്രഗ് സ്റ്റോര്‍-ഭരണാനുമതി ലഭിച്ച വര്‍ഷം: 2016, സാങ്കേതികാനുമതി ലഭിച്ചത്: 2021 ഡിസംബര്‍
ഇന്‍ഹാന്‍സ് : ഭരണാനുമതി കിട്ടിയ വര്‍ഷം- 2021, സാങ്കേതികാനുമതി കിട്ടിയ വര്‍ഷം- .2022 മാര്‍ച്ച്
സാധാരണ ജനങ്ങള്‍ ആശ്രയിക്കുന്ന മെഡിക്കല്‍ കോളേജിന്റെ പശ്ചാത്തല സൗകര്യങ്ങള്‍ വളരെ വേഗം വര്‍ദ്ധിപ്പിക്കുന്നതിന് ഈ പ്രവൃത്തികള്‍ സഹായിക്കും. സര്‍ക്കാരിന്റെ മനസറിഞ്ഞ് പദ്ധതി നടത്തിപ്പ് വേഗത്തിലാക്കിയ ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദങ്ങള്‍, മന്ത്രി പറഞ്ഞു.
