Kerala PWD bills discounting

2021 ഡിസംബറിലെ പൊതുമരാമത്ത് ബില്ലുകള്‍ ഡിസ്‌കൗണ്ട് ചെയ്യാം.

Share this post:

തിരുവനന്തപുരം, മാര്‍ച്ച് 9. പൊതുമരാമത്ത് കെട്ടിടം ,നിരത്ത് വിഭാഗം കരാറുകാരുടെ 2021 ഡിസംബര്‍ മാസത്തെ ബില്ലുകള്‍ ഡിസ്‌കൗണ്ട് ചെയ്യുന്നതിനുള്ള ഉത്തരവിറങ്ങി.
ഡിസ്‌കൗണ്ട് ചെയ്യാന്‍ താല്പര്യമില്ലാത്ത കരാറുകാരുടെ ബില്ലുകളുടെ പണം
24-8-2022-ല്‍ നേരിട്ട് ലഭിക്കും.

ബില്ലുകളുടെ സാധാരണ കുടിശ്ശിക 8 മാസമായിരിക്കുന്നു. ബില്‍ ഡിസ്‌കൗണ്ടിംഗ് (BDS) ആരംഭിച്ചപ്പോള്‍ സാധാരണ കുടിശ്ശിക 18 മാസമായിരുന്നു. ജലവിഭവ വകുപ്പില്‍ BDS അവസാനിപ്പിച്ചിരിക്കുകയാണ്. BDS ഇല്ലാതെ തന്നെ മൂന്നു മാസത്തിനുള്ളില്‍ ജലവിഭവ വകുപ്പ് കരാറുകാരുടെ പണം നേരിട്ട് ലഭിക്കും.
എന്നാല്‍ വാട്ടര്‍ അതോറിറ്റിയില്‍ കുടിശ്ശിക ഇപ്പോഴും 18 മാസമാണ്.

പൊതുമരാമത്ത് വകുപ്പിലെ രീതിയിലുള്ള ബില്‍ഡിസ്‌കൗണ്ടിംഗ് ആരംഭിച്ചാല്‍ മാത്രമെ വാട്ടര്‍ അതോരിറ്റി കരാറുകാരുടെ കുടിശ്ശികയ്ക്ക് പരിഹാരം ഉണ്ടാകൂകയുള്ളുവെന്ന് വ്യക്തം.കേന്ദ്ര മാതൃകയില്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കരാറുകാര്‍ക്ക് കുടിശ്ശികയില്ലാതെ പണം നല്‍കാനുള്ള ഏര്‍പ്പാടുണ്ടാക്കണമെന്നാണ് കേരളാ ഗവ. കോണ്‍ട്രാക് ടേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്.അതിനായി കേരളത്തില്‍ ഇപ്പോള്‍ നടപ്പാക്കി വരുന്ന ബി..ഡി.എസ് പരിഷ്‌ക്കരിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെടുന്നു.


Share this post:

Leave a Reply

Your email address will not be published. Required fields are marked *