Kerala High Court orders government on DSR 2021

2021-ലെ ഡി.എസ്.ആര്‍ നടപ്പാക്കുന്നതില്‍ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

Share this post:

ബിനു മാത്യൂ, കെ.ജി.സി.എ എറണാകുളം ജില്ലാ പ്രസിഡന്റ്

കൊച്ചി, മാര്‍ച്ച് 2. 2021-ലെ ഡല്‍ഹി ഷെഡ്യൂള്‍ ഓഫ് റേറ്റ്‌സ് (ഡി.എസ്.ആര്‍) നടപ്പാക്കുന്നതു സംബന്ധിച്ച് ഒരു മാസത്തിനകം നിയമാനുസ്യതമായ തീരുമാനമെടുക്കണമെന്ന് കേരള ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. കേരള സര്‍ക്കാരിന് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കേരളാ ഗവ കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി, കോഴിക്കോട് ജില്ലാ സെക്രട്ടറി സി.സജീഷ്, കോഴിക്കോട് കോര്‍പറേഷന്‍ യൂണിറ്റ് പ്രസിഡന്റ് ടി.പി.മൂസാക്കോയ എന്നിവര്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണ് കേരള ഹൈക്കോടതി ജഡ്ജി എന്‍.നാഗരേഷ് കേരള സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്.

പരാതിക്കാരുടെ നിവേദനത്തില്‍ പ്രതിഫലിക്കുന്ന ആവലാതികളില്‍ ഒരു മാസത്തിനകം തീര്‍പ്പുണ്ടാക്കണമെന്നാണ് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
പുതുക്കിയ പൊതുമരാമത്ത് മാന്വലിലെ സെക്ഷന്‍ 1701 പ്രകാരം പൊതുമരാമത്ത് പട്ടിക നിരക്കുകള്‍ എല്ലാവര്‍ഷവും ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരത്തക്കവിധം പരിഷ്‌ക്കരിക്കണമെന്ന് അനുശാസിക്കുന്നു.
2021 ലെ ഡി..എസ്.ആര്‍ കേരളത്തിലെ കേന്ദ്ര സംസ്ഥാന വകുപ്പുകളും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും നടപ്പാക്കിയിട്ടും കേരള സര്‍ക്കാര്‍ വകുപ്പുകളും സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളും നടപ്പാക്കാതിരിക്കുന്നത് അനീതിയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. അഡ്വ ജോമി ജോര്‍ജ്, അഡ്വ.ആര്‍.പത്മരാജ് തുടങ്ങിയവര്‍ മുഖേനയാണു് ഹര്‍ജി ഫയല്‍ ചെയ്തതു്.


Share this post:

2 Replies to “2021-ലെ ഡി.എസ്.ആര്‍ നടപ്പാക്കുന്നതില്‍ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി”

Leave a Reply

Your email address will not be published. Required fields are marked *