വര്‍ഗീസ് കണ്ണമ്പള്ളി
തിരുവനന്തപുരം. ഫെബ്രുവരി 23. CMLRRP പ്രവര്‍ത്തികളുടെ ബില്ലുകള്‍ തിരുവനന്തപുരത്തുള്ള ചീഫ് എഞ്ചിനീയറുടെ ആഫീസില്‍ നിന്നും പാസാക്കി നല്‍കുന്ന രീതി പൂര്‍ണ്ണമായും അവസാനിപ്പിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. തിരുവനന്തപുരം നന്തന്‍കോടുള്ള സ്വരാജ്ഭവനിലെ പുതിയ കാര്യാലയത്തില്‍വച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
CMLRRP പ്രവര്‍ത്തികളുടെ എല്ലാ ബില്ലുകളും തിരുവനന്തപുരത്തുള്ള ചീഫ് എഞ്ചിനീയുടെ ആഫീസില്‍ എത്തിച്ച് പാസാക്കുക എന്നത് കരാറുകാര്‍ക്ക് വലിയ ബുദ്ധിമുട്ടും കാലതാമസവും ഉണ്ടാക്കിയിരുന്നു. എഗ്രിമെന്റ് വയ്ക്കുന്ന ആഫീസില്‍ തന്നെ ബില്ലുകള്‍ പാസാക്കുന്ന സ്ഥിതി വേണമെന്ന് കെ.ജി. സി. എ. നിരന്തരം ആവശ്യപ്പെട്ടിരുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മുഖേന പണം നല്‍കാമെന്ന് സമ്മതിക്കുകയും മന്ത്രിസഭാ തീരുമാനം എടുപ്പിക്കുകയും ചെയ്തിരുന്നു. ധനവകുപ്പിന്റെ സോഫ്ട് വെയറില്‍ ആവശ്യമായ മാറ്റം വരുത്തുന്നതില്‍ വന്ന കാലതാമസം മൂലം ബില്ലു പാസാക്കല്‍ ചീഫ് എഞ്ചിനീയുടെ കാര്യാലയത്തില്‍ തന്നെ തുടരുകയായിരുന്നു.പുതിയ സംവിധാനം നിലവില്‍ വന്നതോടുകൂടി
ചീഫ് എഞ്ചിനീയര്‍ ആഫീസില്‍ കെട്ടികിടക്കുന്ന ബില്ലുകള്‍ പണം നല്‍കുന്നതിനു വേണ്ടി ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ എത്തിക്കണം. അതിനുള്ള നടപടികള്‍ വേഗം ചെയ്യാമെന്ന് ചീഫ് എഞ്ചിനീയര്‍ സമ്മതിച്ചു.
CMLRRP യുടെ എല്ലാ കുടിശ്ശിക ബില്ലുകളും ഉടനെ നല്‍കുന്നതിനാവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ.എന്‍.ബാലഗോപാലിനും തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ക്കും കെ.ജി.സി.എ നിവേദനം നല്‍കി. എം.എല്‍.എ ഫണ്ട് പ്രവര്‍ത്തികളുടെ ബില്ലുകളും ജില്ലാതലത്തില്‍ പാസാക്കുന്നതിനുള്ള ക്രമീകരണം ഉണ്ടാക്കണമെന്നും കെ.ജി.സി .എ ആവശ്യപ്പെട്ടു.