തിരുവനന്തപുരം, ഫെബ്രുവരി 22. കേരളാ ഗവ കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ ജയിംസ് കണ്ടാരപ്പള്ളിയുടെ ശവസംസ്‌ക്കാരം നാളെ (ബുധന്‍)2.30-ന് കോട്ടയം കുറുപ്പന്തറ സെന്റ് തോമസ് പള്ളി സിമിത്തേരിയില്‍ നടത്തുന്നതാണ്.
സംഘടനയുടെ രൂപീകരണം മുതല്‍ നേതൃത്വപരമായ പങ്ക് സ്തുത്യര്‍ഹമായ വിധം നിര്‍വ്വഹിച്ച ജയിംസ് ചേട്ടനോട് സംഘടന ഏറെ കടപ്പെട്ടിരിക്കുന്നു. കേരള കരാറുകാര്‍ക്ക് ഒരു കാരണവരെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ആത്മശാന്തിയ്ക്കായി പ്രാര്‍ത്ഥിക്കുക. കഴിയുന്നത്ര കരാറുകാര്‍ ശവസംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കുക.
വര്‍ഗീസ് കണ്ണമ്പള്ളി
