KIIFB grant allotted for Aluva Munnar Road

ആലുവ-മൂന്നാര്‍ റോഡ് നവീകരണത്തിന് 653 കോടി രൂപയുടെ കിഫ്ബി ഭരണാനുമതി

Share this post:

തിരുവനന്തപുരം, ഫെബ്രുവരി 16. ആലുവ – മൂന്നാര്‍ റോഡ് നവീകരണത്തിന്റെ ഭാഗമായി സ്ഥലമേറ്റെടുപ്പിന് 653.06 കോടി രൂപയുടെ കിഫ്ബി ധനാനുമതി ലഭിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.

എറണാകുളം ജില്ലയിലെ ആലുവയില്‍ നിന്നും ആരംഭിച്ച് കോതമംഗലത്ത് അവസാനിക്കുന്ന പ്രധാന പാതയാണ് ആലുവ-മൂന്നാര്‍ റോഡ്. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലേക്ക് എത്തുന്നതിനായി സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഈ റോഡ് നാല് വരിപ്പാതയായി വികസിപ്പിക്കുകയാണ്. സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കി റോഡ് നവീകരണം വേഗത്തില്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തിവരുന്നത്, മന്ത്രി അറിയിച്ചു.


Share this post:

Leave a Reply

Your email address will not be published. Required fields are marked *