വര്‍ഗീസ് കണ്ണമ്പള്ളി
വ്യാപാരി- വ്യവസായി ഏകോപന സമിതി സംസ്ഥാന അദ്ധ്യക്ഷന്‍ ടി.നസറുദ്ദീന്റെ നിര്യാണം സംസ്ഥാന സംരംഭക മേഖലയ്ക്കു് കനത്ത നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. അസംഘടിതരായിരുന്ന ചെറുകിട-ഇടത്തരം വ്യാപാരി-വ്യവസായികളെ സംഘടിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും അദ്ദേഹം നല്‍കിയ സേവനം ഒരിക്കലും വിസ്മരിക്കപ്പെടില്ല.
കരാറുകാരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ അദ്ദേഹത്തിന്റെ സഹകരണം ഏറെ സഹായകമായിട്ടുണ്ട്. സംഘടനാ പ്രവര്‍ത്തനത്തില്‍ അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വളരെ വളരെ വിലപ്പെട്ടതായിരുന്നു. പ്രീ – ബഡ്ജറ്റ് ചര്‍ച്ചകളില്‍ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന്റെ മാതൃകയും ഉപദേശങ്ങളും വിലപ്പെട്ടതായിരുന്നു.
പണം സമാഹരിച്ച് പ്രവര്‍ത്തി നടത്തുന്ന എല്ലാ വിഭാഗങ്ങളും ഒരുമിച്ച് നില്ക്കണമെന്ന വിശ്വാസമായിരുന്നു, അദ്ദേഹം പുലര്‍ത്തിയിരുന്നത്. അതിനു വേണ്ടി അദ്ദേഹം രൂപീകരിച്ച കേരള സംരംഭക മുന്നണിയില്‍ (കെ.ഇ.എഫ്) കേരളാ ഗവ കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷനും അംഗമായിരുന്നു. ചെറുകിട-ഇടത്തരം സംരംഭകര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ ടി.നസിറുദ്ദിന്റെ വേര്‍പാട് ഏറെ വേദനാജനകമാണ്.
അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.
