വര്‍ഗീസ് കണ്ണമ്പള്ളി
തിരുവനന്തപുരം, ഫെബ്രുവരി 8. കോവിഡ് 19 മൂലം നിര്‍മ്മാണമേഖലയിലുണ്ടായ പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി പ്രവര്‍ത്തികള്‍ക്കുള്ള സെക്യൂരിറ്റി തുക 5 ശതമാനത്തില്‍ നിന്നും 3 ശതമാനമായി കുറച്ച നടപടി യുടെ കാലാവധി 2022 ജനുവരി 6 ന് അവസാനിച്ചിരുന്നു.എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ 3 ശതമാനം തന്നെ മാര്‍ച്ച് 31 വരെ നിലനിറുത്താന്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചു.
സംസ്ഥാന സര്‍ക്കാരും തദനുസൃതമായി ഉത്തരവ് ഇറക്കി കരാറുകാരെ സഹായിക്കണമെന്ന് കെ.ജി.സി.എ മുഖ്യമന്ത്രി, ധനമന്ത്രി, നിര്‍മ്മാണ വകുപ്പുകളുടെ മന്ത്രിമാര്‍ തുടങ്ങിയവര്‍ക്ക് ജനുവരി ആദ്യം തന്നെ നിവേദനം നല്‍കിയിരുന്നു. ഉത്തരവ് ഇറക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം വേണമെന്നാണ് ധനവകുപ്പ് പറയുന്നതു്.
ജനുവരി 9-ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ പ്രയാസമാണെങ്കിലും അതിനു ശേഷം ചേരുന്ന മന്ത്രിസഭാ യോഗം വിഷയം ചര്‍ച്ച ചെയ്ത് അംഗീകരിക്കുമെന്നാണ് ധനവകുപ്പ് നല്‍കുന്ന സൂചന.
ഏതായാലും മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും കെ.ജി. സി. എ വീണ്ടും നിവേദനം നല്‍കിയിരിക്കുകയാണ്. അടുത്ത ആഴ്ച അനുകൂല തീരുമാനം സംസ്ഥാn മന്ത്രി സഭ എടുക്കുമെന്ന് പ്രതീക്ഷിക്കാം.
Very good move 👏🏻
The finance ministry on Thursday (February 03, 2022) said that the government of India has decided to extend the benefit of reduced performance security of 3 % up to March 31, 2023 !!
തീർച്ചയായും കണ്ണമ്പള്ളി സാറിന്റെ കരാറുകാർക്ക് ഉപകാരപ്രധമായ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ വിധ പിന്തുണയും അഭിനന്ദനങ്ങളും ആശംസകളും
very good support to kannampally sir
Along with performance guarantee avoiding additional performance gurantee to be considered.