Kerala PWD bills discounting

ബില്‍ ഡിസ്‌കൗണ്ടിംഗ് പരിഷ്‌ക്കരിക്കണമെന്ന് കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍

Share this post:

വര്‍ഗീസ് കണ്ണമ്പള്ളി

തിരുവനന്തപുരം, ഫെബ്രുവരി 6. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റ പ്രഥമ ബഡ്ജറ്റില്‍ കരാറുകാരടക്കമുള്ള ചെറുകിട സംരംഭകരുടെ കുടിശ്ശിക പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സുപ്രധാനമായ ഒരു നിര്‍ദ്ദേശം ഉണ്ടായിരുന്നു. അവാര്‍ഡര്‍മാര്‍, കരാറുകാര്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവരടങ്ങിയ ഒരു പ്രത്യേക ഫ്‌ളാറ്റ്‌ഫോം രൂപീകരിക്കണമെന്നതായിരുന്നു അത്. ബില്‍ തുകകള്‍ ധനകാര്യ സ്ഥാപനങ്ങള്‍ സംരംഭകര്‍ക്ക് ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കുക, അവാര്‍ഡര്‍മാര്‍ പലിശ സഹിതം ധനകാര്യ സ്ഥാപനത്തിന് തിര്യേ നല്‍കുക എന്നതായിരുന്നു, പദ്ധതി.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കെ.ജി.സി.എ സമാനമായ നിര്‍ദ്ദേശം മുന്നോട്ടുവച്ചിരുന്നു. കരാറുകാര്‍ക്ക് പലിശ ബാദ്ധ്യത ഉണ്ടാകാത്ത തരത്തില്‍ എറ്റവും പുതിയ ബില്ലുകള്‍ പോലും ബാങ്കുകള്‍ മുഖേന ലഭ്യമാക്കാമെന്നു് അദ്ദേഹം തത്വത്തില്‍ സമ്മതിച്ചതുമാണ്. എന്നാല്‍ ധന- നിയമവകുപ്പുകളുടെ ആദ്യ നിലപാട് ,പലിശ ബാധ്യത കരാറുകാര്‍ ഏറ്റെടുക്കണമെന്നായിരുന്നു. പിന്നീട് പലിശയുടെ 25 ശതമാനം സര്‍ക്കാര്‍ നല്‍കാമെന്നായി.കെ.ജി.സി.എയുടെയും കേരളാ ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്റെയും നേതൃത്വത്തില്‍ പബ്‌ളിക് ആഫീസ് പടിക്കല്‍ നടത്തിയ അനിശ്ചിതകാല നിരാഹാര സത്യഗ്ര ഹത്തിന്റെ ഫലമായി 50 ശതമാനം പലിശ സര്‍ക്കാരും 50 ശതമാനം കരാറുകാരും എന്ന സ്ഥിതിയായി.

പലിശ വിഹിതം പൂര്‍ണ്ണമായും സര്‍ക്കാര്‍ നല്‍കണമെന്ന ന്യായമായ ആവശ്യം ഇപ്പോഴും അംഗീകരിച്ചിട്ടില്ല. അതുപോലെ വാട്ടര്‍ അതോരിറ്റി പോലെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ബില്‍ ഡിസ്‌കൗണ്ടിംഗ് നടപ്പാക്കുന്നുമില്ല. കേന്ദ്ര ധനമന്തിയുടെ നിര്‍ദ്ദേശം 175 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ നടപ്പാക്കുന്നുണ്ട്. സംരംഭകരുടെ ബില്ലുകള്‍ 5 ദിവസങ്ങള്‍ക്കുള്ളില്‍ ബാങ്കുകള്‍ പാസാക്കി നല്‍കുന്നു. പലിശയടക്കമുള്ള തുകകള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ പിന്നീട് ബാങ്കുകള്‍ക്ക് നല്‍കുന്നു.
മേല്‍ പറഞ്ഞ രീതിയില്‍ സംസ്ഥാന സര്‍ക്കാരും ബില്‍ ഡിസ്‌കൗണ്ടിംഗ് രീതി പരിഷ്‌ക്കരിക്കണമെന്നാണ് കേരളാ ഗവ കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്.

സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും ഇതു് നടപ്പാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
നിര്‍മ്മാണ പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കപ്പെടുന്നതിനുള്ള മുന്‍ ഉപാധികളിലൊന്ന് കുടിശ്ശികരഹിതസ്ഥിതിയാണെന്നു് കെ.ജി .സി .എ മുഖ്യമന്ത്രി, ധനമന്ത്രി ,പൊതുമേഖലാ സ്ഥാപന മേധാവികള്‍ എന്നിവര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.


Share this post:

2 Replies to “ബില്‍ ഡിസ്‌കൗണ്ടിംഗ് പരിഷ്‌ക്കരിക്കണമെന്ന് കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍”

  1. പ്രവർത്തി പൂർത്തിയായ ഉടനെ തന്നെ ബിൽ തുക ലഭിക്കുക എന്നുള്ള കരാറുകാരുടെ ആവശ്യം തികച്ചും ന്യായമാണ്. അത് എത്രയും പെട്ടെന്ന് അനുവദിച്ചു തരുവാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കുമെന്ന് കരുതുന്നു. ആയതിനു മുൻകൈ എടുക്കുന്ന KGCA ക് എല്ലാവിധ അഭിവാദ്യങ്ങളും.

  2. Most interesting part is
    Why Not
    Banks are not WILLING to initiate
    Didi iary Services that Central CIDCO decades before introduced but applicable only to Politico-Bureaucratic Alliances Business Groups and never supported the industry further 20 to 40% commission as bribe caused many institutions woundedup and stopped causing suspicious outlook towards other industry and the scheme not attained success as on today

Leave a Reply

Your email address will not be published. Required fields are marked *