KIIFB grant allotted for Aluva Munnar Road

തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ് പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു

Share this post:

ജനുവരി 28. തിരുവനന്തപുരം. തലസ്ഥാനത്തിന്റെ മുഖഛായ മാറ്റുന്ന ഔട്ടര്‍ റിംഗ് റോഡ് പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്. ഭാരത് മാല പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ് പ്രവൃത്തി നടത്താന്‍ തീരുമാനിച്ചതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചതായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. ഇതു സംബന്ധിച്ച് കേരള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരുമായി നിരന്തര ആശയവിനിമയത്തിലായിരുന്നെന്നും, കേന്ദ്ര മന്ത്രി ശ്രീ നിതിന്‍ ഗഡ്കരി കേരളത്തിന്റെ ആവശ്യങ്ങളോട് അനുഭാവ പൂര്‍ണ്ണമായ സമീപനമാണ് സ്വീകരിച്ചെന്നും ശ്രീ റിയാസ് അറിയിച്ചു. സ്ഥലം ഏറ്റെടുക്കലിന്റെ 50 ശതമാനം തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. കൂടാതെ സ്റ്റേറ്റ് ജിഎസ്ടി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇളവ് നല്കും.

പദ്ധതിയുടെ മുന്നൊരുക്കങ്ങള്‍ നടത്താനായി ദേശീയ പാത അതോറിറ്റിയെ കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെയുള്ള ഈ റോഡ് സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വളരെ സഹായകരമാണെന്ന് മന്ത്രി പറഞ്ഞു. 80 കിലോമീറ്ററാണ് ഈ റോഡ്. സാമ്പത്തിക മേഖലകൂടി ഇതുമായി ബന്ധപ്പെട്ട് പരിഗണനയിലുണ്ട്. മുഖ്യമന്ത്രി തുടര്‍ച്ചയായി നടുത്തിയ ശ്രമവും, സംസ്ഥാനം പൊതുവെ നടത്തിയ ശ്രമവും, ശ്രീ ഗഡ്കരി സ്വീകരിക്കുന്ന അനുഭാവപൂര്‍ണ്ണമായ നിലപാടും പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ സഹായകരമായി, ശ്രീ റിയാസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് യോഗം വിളിച്ചു ചേര്‍ക്കാന്‍ എന്‍എച്ച്എഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നഗരത്തിലെ ഗതാഗതക്കുരുക്കിന് ഇതൊരു ശാശ്വത പരിഹാരമാകും, മന്ത്രി പറഞ്ഞു.




Share this post:

Leave a Reply

Your email address will not be published. Required fields are marked *