കോട്ടയം, ജനുവരി 26. ജി.എസ്.ടി നിരക്കുകളും നടപടിക്രമങ്ങളും ലഘൂകരിച്ചാല്‍ മാത്രമേ ജനസൗഹൃദ നികുതിയെന്ന സ്ഥിതി കൈവരിക്കാനാകുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രസ്താവിച്ചു.
കേരളാ ഗവ കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ഹോട്ടല്‍ ഐഡയില്‍ സംഘടിപ്പിച്ച സംസ്ഥാനതല ജി-എസ്.ടി പഠനക്കളരി, വികാസ് മുദ്ര വെബ് പോര്‍ട്ടല്‍, യൂടൂബ് ചാനല്‍ എന്നിവയുടെ ഉല്‍ഘാടനം ഓണ്‍ലൈന്‍ – ഓഫ് ലൈന്‍ മീറ്റിംഗില്‍ നിര്‍വ്വഹിക്കുകയായിരുന്നുഅദ്ദേഹം.
നിര്‍മ്മാണ വസ്തുക്കള്‍ക്ക് 28, 18 ശതമാനം നിരക്കുകള്‍ അടിസ്ഥാന സൗകര്യ വികസനം പ്രതിസന്ധിയിലാക്കുന്നുണ്ട്. നിര്‍മ്മാണ വസ്തുക്കളുടെ ക്ഷാമവും വിലക്കയറ്റവും മൂലമുള്ള പ്രശ്‌നങ്ങള്‍
രൂക്ഷമാക്കുന്നതാണു് നികുതി നിരക്കുകള്‍. പരമാവധി നിരക്ക് 12 ശതമാനമാക്കി കുറയ്ക്കണം. അനാവശ്യ നടപടിക്രമങ്ങള്‍ സംരംഭകരെ വലയ്ക്കുന്ന സാഹചര്യവും ഒഴിവാക്കപ്പെടണം. ചെറുകിട-ഇടത്തരം സംരംഭകര്‍ക്ക് നടപ്പാക്കാന്‍ സാധിയ്ക്കാത്ത നിബന്ധനകള്‍ ഒഴിവാക്കാന്‍ അവരുമായി ചര്‍ച്ച നടത്തണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
കെ.ജി.സി.എ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ജി-എസ്.ടി അഡീഷണല്‍ കമ്മീഷണര്‍ എബ്രഹാം റെന്‍ ഐ.ആര്‍.എസ്, ടാക്‌സ് ട്രെയിനര്‍ പി.വെങ്കിട്ടരാമ അയ്യര്‍, ടാക്‌സ് കണ്‍സള്‍ട്ടന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ എ.എന്‍.പുരം ശിവകുമാര്‍ ,ബില്‍ഡേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ചെയര്‍മാന്‍ നജീബ് മണ്ണേല്‍, കെ.ജി.സി.എ ജില്ലാ പ്രസിഡന്റ് റജി. ടി. ചാക്കോ, സെക്രട്ടറി ഷാജി ഇലവത്തില്‍, ട്രഷറര്‍ മനോജ് പാലാത്ര, വൈസ് പ്രസിഡന്റ് കെ. ഡി. ദേവരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.