Elamarom Kadavu bridge connecting Kozhikode with Malappuram to oepn on May 23

റോഡ്, പാലം നിര്‍മ്മാണത്തിന് നബാര്‍ഡ് സ്‌കീമില്‍പ്പെടുത്തി 191 കോടി അനുവദിച്ചു

Share this post:

തിരുവനന്തപുരം, ജനുവരി 18. പൊതുമരാമത്ത് വകുപ്പിന്റെ റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി നബാര്‍ഡ് സ്‌കീമില്‍ 191.55 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായതായി മന്ത്രി പി. എ മുഹമ്മദ് റിയാസ് അറിയിച്ചു. സംസ്ഥാനത്തെ 12 റോഡുകള്‍ക്കായി 107 കോടി രൂപയും ആറ് പാലങ്ങള്‍ക്ക് 84.5 കോടി രൂപയുമാണ് അനുവദിച്ചത്.

തിരുവനന്തപുരം ജില്ലയിലെ പാരിപ്പള്ളി മടത്തറ റോഡ്, പള്ളിക്കല്‍ മുതല ഇടവേലിക്കല്‍ റോഡ് എന്നിവയ്ക്കായി 7 കോടി രൂപ അനുവദിച്ചു. കൊല്ലം ജില്ലയിലെ ഏഴുകോണ്‍ കല്ലട റോഡ്, കോട്ടായിക്കോണം ഇലഞ്ഞിക്കോട് റോഡ്, കാട്ടൂര്‍ ജംഗ്ഷന്‍ കോളനി പാലക്കുഴി പാലം റോഡ് എന്നിവയ്ക്കായി 8 കോടി രൂപ അനുവദിച്ചു. പത്തനംതിട്ട ജില്ലയിലെ അളിയന്‍മുക്ക് കൊച്ചുകോയിക്കല്‍ സീതത്തോട് റോഡ് നവീകരണത്തിന് 15 കോടി രൂപ അനുവദിച്ചു.

കോട്ടയം ജില്ലയിലെ കൊരട്ടി ഒരുങ്ങല്‍ കരിമ്പന്‍തോട് റോഡിന് 5 കോടി രൂപ അനുവദിച്ചു.
ഇടുക്കി ജില്ലയിലെ മുരിക്കാശ്ശേരി രാജപുരം കീരിത്തോട് റോഡ് നവീകരിക്കുന്നതിന് 15 കോടി രൂപയും മുണ്ടിയെറുമ, കമ്പയാര്‍ ഉടുമ്പുംചോല റോഡിന് ആറ് കോടി രൂപയും അനുവദിച്ചു.
എറണാകുളം ജില്ലയിലെ കല്ലൂച്ചിറ – മണ്ണൂച്ചിറ, പുല്ലംകുളം – കിഴക്കേപുറം – കണ്ടകര്‍ണംവേളി – വാണിയക്കാട് – കാര്‍ത്തിക വിലാസം – സര്‍വ്വീസ് സ്റ്റേഷന്‍ – ആയുര്‍വ്വേദ ഹോസ്പിറ്റല്‍ കളിക്കുളങ്ങര റോഡ് നവീകരണത്തിന് 10 കോടി രൂപയും എഴിഞ്ഞംകുളം തിരുവിനംകുന്ന് റോഡ്, സ്റ്റാര്‍ട്ട്‌ലൈന്‍ ഈസ്റ്റ് റോഡ്, ബേക്കറി ഈസ്റ്റ് റോഡ്, എടനക്കാട് തെക്കേമേത്ര റോഡ് എന്നിവയ്ക്ക് 5 കോടി രൂപയും അനുവദിച്ചു.

പാലക്കാട് ജില്ലയിലെ ആനമറി കുറ്റിപ്പാടം റോഡ് നവീകരണത്തിന് 12 കോടി രൂപ അനുവദിച്ചു.
തൃശ്ശൂര്‍ ജില്ലയിലെ പുച്ചെട്ടി – ഇരവിമംഗലം റോഡ്, മരതക്കര – പുഴമ്പല്ലം റോഡ് എന്നിവ ആധുനിക നിലവാരത്തില്‍ നവീകരിക്കുന്നതിന് ഒമ്പത് കോടി രൂപ അനുവദിച്ചു. കണ്ണൂര്‍ ജില്ലയിലെ പുലികുറുമ്പ പുറഞ്ഞാന്‍ റോഡിന് 5 കോടി രൂപ അനുവദിച്ചു.

ആലപ്പുഴ ജില്ലയിലെ മാവേലിക്കര റെയില്‍വെ സ്റ്റേഷന്‍ ജംഗ്ഷന്‍, പുന്നെഴ, വാത്തിക്കുളം, കോയിക്കല്‍ മാര്‍ക്കറ്റ് റോഡ്, കല്ലുമല ജംഗ്ഷന്‍ റോഡ് എന്നിവയ്ക്ക് 10 കോടി രൂപ അനുവദിച്ചു.
കാസര്‍ഗോഡ് ജില്ലയിലെ അരമനപ്പടി പാലം നിര്‍മ്മാണത്തിന് 16.3 കോടി രൂപയും കടിഞ്ഞിമൂല മാട്ടുമ്മല്‍ പാലത്തിന് 13.9 കോടി രൂപയും അനുവദിച്ചു.

മലപ്പുറം ജില്ലയിലെ കുണ്ടുകടവ് പാലം നിര്‍മ്മാണത്തിന് 29.3 കോടി രൂപയും കോഴിക്കോട് ജില്ലയിലെ വഴിക്കടവ് പാലം നിര്‍മ്മാണത്തിന് 5.5 കോടി രൂപയും കോട്ടയം ജില്ലയിലെ പാലക്കാലുങ്കല്‍ പാലത്തിന് 9.5 കോടി രൂപയും വയനാട് ജില്ലയിലെ പനമരം ചെറുപുഴ റോഡിന് 10 കോടി രൂപയും അനുവദിച്ചു.


Share this post:

Leave a Reply

Your email address will not be published. Required fields are marked *