വര്‍ഗ്ഗീസ് കണ്ണമ്പള്ളി
2013 വരെ കേരള ഷെഡ്യൂള്‍ ഓഫ് റേറ്റാണു് (KSR) പൊതു നിര്‍മ്മാണ പ്രവര്‍ത്തികളുടെ അടങ്കലുകള്‍ തയ്യാറാക്കുന്നതിന് ഉപയോഗിച്ചിരുന്നത്. എന്നാല്‍ 2013-ല്‍ ഡല്‍ഹി ഷെഡ്യൂള്‍ ഓഫ് റേറ്റ്‌സ് (DSR) നടപ്പാക്കിത്തുടങ്ങി. DSRപരിഷ്‌ക്കരിക്കുമ്പോള്‍ അതു് കേരളത്തിലും ബാധകമാക്കേണ്ടതാണ്. നിര്‍മ്മാണ വസ്തുക്കള്‍ക്കളുടെ വിലകളും കൂലി നിരക്കുകളും ഏറ്റവും ഉയര്‍ന്നു നില്ക്കുന്ന കേരളത്തില്‍ ഇപ്പോഴും 2018ലെDSRപ്രകാരമാണ് അടങ്കലുകള്‍ തയ്യാറാക്കുന്നതു്.
അതു് അനീതിയാണെന്നും 2021-ലെ DSR തന്നെ കേരളത്തിലും നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍, കേരളാ ഗവ.ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ , കേരളാ വാട്ടര്‍ അതോരിറ്റി കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയവ സര്‍ക്കാരിന് നിവേദനം നല്‍കി.
കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ കേരള ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷനും സമര്‍പ്പിച്ചു.സര്‍ക്കാര്‍ കേസ് നീട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുകയാണ്.
കേന്ദ്ര പൊതുമരാമത്ത് വകുപ്പ് കേരളത്തില്‍ ടെണ്ടര്‍ ചെയ്യുന്ന പുതിയ പ്രവര്‍ത്തികളുടെയെല്ലാം അടങ്കലുകള്‍ 2021ലെ DSR പ്രകാരമാണ് തയ്യാറാക്കുന്നത്. തൊട്ടടുത്ത് നിര്‍മ്മിക്കുന്ന കേരള സര്‍ക്കാര്‍ പ്രവര്‍ത്തികള്‍ 2018ലെ DSR പ്രകാരവും. വിപണി നിരക്കുകളെക്കാള്‍ കുറഞ്ഞ നിരക്കുകളില്‍ പണികള്‍ ഏറ്റെടുത്ത് ചെയ്യേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാന്‍ കേരള സര്‍ക്കാര്‍ ഇനിയെങ്കിലും തയ്യാറാകണം.