തിരുവനന്തപുരം, ജനുവരി 8. പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് മുന്‍കൈയെടുത്ത് നടപ്പാക്കുന്ന റണ്ണിംഗ് കോണ്‍ട്രാക്ട് സിസ്റ്റത്തില്‍ ടെണ്ടര്‍ ചെയ്ത പ്രവര്‍ത്തികളുടെ കരാറുകള്‍ ഉറപ്പിക്കാന്‍ കഴിയുന്നില്ല.
റോഡുകള്‍ ഖണ്ഡം ഖണ്ഡമായി തിരിച്ച് അവയുടെ അറ്റകുറ്റപണികള്‍ ഒരു വര്‍ഷ കാലാവധിയില്‍ കരാറുകാരെ ഏല്പിക്കുന്ന സിസ്റ്റമാണ് റണ്ണിംഗ് കോണ്‍ട്രാക്ട് .പുതിയ രീതി നടപ്പാക്കായാല്‍ കുഴികള്‍ അപ്പഴപ്പോള്‍ അടയ്ക്കാന്‍ കഴിയും.
സ്‌പെഷ്യല്‍ കണ്ടീഷനുകളെക്കുറിച്ച് കരാറുകാരുടെ സംഘടനാ പ്രതിനിധികളുമായി ചീഫ് എഞ്ചിനീയറന്മാരായ മനമോഹനും അജിത് രാമചന്ദ്രനും ചര്‍ച്ച ചെയ്തിരുന്നു. കരട് നിര്‍ദ്ദേശങ്ങളില്‍ സംഘടനകള്‍ നിര്‍ദ്ദേശിച്ച ഭേദഗതികള്‍ പിന്നീട് മന്ത്രിതല യോഗം വിലയിരുത്തുകയും മിക്കതും അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ ധനവകുപ്പിന്റെ അംഗീകാരം ലഭിക്കാതെ ഉത്തരവിറക്കാന്‍ കഴിയില്ല.
ധനവകുപ്പ്, ചീഫ് ടെക്‌നിക്കല്‍ എഞ്ചിനീയറുടെ ശുപാര്‍ശയ്ക്കായി അയച്ചിരിക്കുകയാണ്.( ധനവകുപ്പ് ഫയല്‍ നമ്പര്‍ l&PW-B1/143/2021_Fin). സ്‌പെഷ്യല്‍ കണ്ടീഷന്‍സ് ഉള്‍പ്പെടുത്തിയുള്ള ജി.ഒ ഇറങ്ങാതെ കരാറുകാരുമായി പൊതുമരാമത്ത് വകുപ്പിന് എഗ്രിമെന്റ് വയ്ക്കുവാന്‍ കഴിയില്ല.
സ്‌പെഷ്യല്‍ കണ്ടീഷന്‍സ് അംഗീകരിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് കെ.ജി.സി.എ സംസ്ഥാന പ്രസിഡന്റ് ധനമന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കി.