India's GST collection at an all time high

വര്‍ക്‌സ് കോണ്‍ട്രാക്ട് ജി.എസ്.ടി നിരക്കുകള്‍ ജനുവരി ഒന്ന് മുതല്‍ ഉയരും

Share this post:

തിരുവനന്തപുരം, ഡിസംബര്‍ 31. സര്‍ക്കാര്‍ അതോറിറ്റികള്‍, സര്‍ക്കാര്‍ എന്റിറ്റികള്‍ എന്നീ നിര്‍വചനങ്ങളില്‍ വരുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന വര്‍ക്‌സ് കോണ്‍ട്രാക്ട് സേവനങ്ങള്‍ക്കുള്ള ജി.എസ്.ടി നിരക്ക് 2021 ജനുവരി ഒന്ന് മുതല്‍ 18 ശതമാനം ആയി ഉയരുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

എന്നാല്‍ ഈ നിരക്ക് വര്‍ദ്ധനവ് കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ ,സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ നേരിട്ടു നല്‍കുന്ന കോണ്‍ട്രാക്ട്ട്ടുകള്‍ക്ക് ബാധകമല്ല .ഇവര്‍ക്ക് നിലവിലെ നികുതി നിരക്കായ 12 ശതമാനം തുടരും .

ഭരണഘടന നിര്‍ദ്ദേശിച്ച ചുമതലകള്‍ നിര്‍വഹിക്കുന്നതിലേക്കായിതദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന പൂര്‍ണ്ണ സേവനങ്ങള്‍, 25 ശതമാനത്തില്‍ കുറവ് ചരക്കുകള്‍ ഉള്‍പ്പെടുന്ന വര്‍ക്‌സ് കോണ്‍ട്രാക്ട് സേവനങ്ങള്‍ എന്നിവയ്ക്ക് ബാധകമായ നികുതി ഒഴിവ് തുടരുന്നതാണ്. എന്നാല്‍ ഇത്തരം സേവനങ്ങള്‍, സര്‍ക്കാര്‍ അതോറിറ്റികള്‍ സര്‍ക്കാര്‍ എന്റിറ്റികള്‍ വഴി ലഭ്യമാക്കുന്ന പക്ഷം, അവയ്ക്ക് ജനുവരി ഒന്നുമുതല്‍ പൊതു നിരക്കായ 18% ജി എസ് ടി ബാധകമായിരിക്കും.
.നിരക്ക് വര്‍ദ്ധനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കേന്ദ്ര നോട്ടിഫിക്കേഷന്‍ 11/ 2017- സി.ടി (ആര്‍ ) , 12/2017- സി.ടി (ആര്‍ ), 15 / 2021- സി.ടി (ആര്‍ ), 16/2021- സി.ടി (ആര്‍ ) ല്‍ ലഭ്യമാണ് .

നിരക്ക് വര്‍ദ്ധനവ് ബാധകമായ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന വര്‍ക്‌സ് കോണ്‍ട്രാക്ട് സേവനങ്ങള്‍ക്ക് ജനുവരി ഒന്ന് മുതല്‍ പുതിയ നിരക്ക് ഈടാക്കണമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണര്‍ അറിയിച്ചു.


Share this post:

Leave a Reply

Your email address will not be published. Required fields are marked *