2020 മാർച്ച് 31നും 2021 മാർച്ച് 31-നും കാലാവധി അവസാനിച്ച കരാറുകാരുടെ ലൈസൻസുകൾ പുതുക്കുന്നതിനു് 2022 ജനുവരി 31 വരെ അനുമതി നൽകി പൊതുമരാമത്ത് (H) വകുപ്പ് ഉത്തരവിറക്കി. കോവിഡ് പശ്ചാത്തലം കൂടി കണക്കിലെടുത്താണു് ഒറ്റത്തവണ തീർപ്പ് എന്ന നിലയിൽ പുതിയ ഉത്തരവ്. സിവിൾ കരാറുകാർ 2760 രൂപയും ഇലക്ട്രിക്കൽ കരാറുകാർ 1655 രൂപയും ഇലക്ട്രോണിക്ക് സ് കരാറുകാർ 2205 രൂപയും പിഴ അടയ്ക്കണം.
കരാറുകാരുടെ ലൈസൻസ് കാലാവധി ഇപ്പോൾ മുന്നു വർഷമാണ്.അത് പത്ത് വർഷമെങ്കിലുമാക്കി വർദ്ധിപ്പിക്കണമെന്ന് കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
പൊതുമരാമത്ത് മാന്വലുകൾ ,കരാർ വ്യവസ്ഥകൾ, നടപടിക്രമങ്ങൾ ,നിർമ്മാണ രീതി ശാസ്ത്രം,
കൺസ്ട്രക്ഷൻ മാനേജ്മെൻറ് തുടങ്ങിയവയിൽ പ്രാഥമിക പരിശീലനം ഏർപ്പെട്ടുത്തുകയും വിജയികൾക്കു മാത്രം ലൈസൻസ് നൽകുകയും ചെയ്യണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലുള്ള കരാറുകാർക്കു വേണ്ടി ഹൃസ്വകാല പരിശീലന കോഴ്സുകൾ നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
വി. ഹരിദാസ്
ജനറൽ സെക്രട്ടറി.