വര്‍ഗീസ് കണ്ണമ്പള്ളി.
തിരുവനന്തപുരം. സംസ്ഥാന നിര്‍മ്മാണ കരാര്‍ മേഖലയുടെ പ്രതിഛായ ഉയര്‍ത്തുന്നതിനും കേരള കരാറുകാരുടെ നിലനില്പും വളര്‍ച്ചയും ഉറപ്പു വരുത്തുന്നതിനുമാണ് 2022 ല്‍ കെ.ജി. സി. എ തയ്യാറെടുക്കുന്നത്.
നിര്‍മ്മാണ കരാറുകളുമായി ബന്ധപ്പട്ട എല്ലാ മേഖലകളിലും പ്രൊഫഷണലിസം നടപ്പാക്കുകയെന്നതാണ് ഒരു ലക്ഷ്യം. അതിനായി എഞ്ചിനീയര്‍മാര്‍ക്കും കരാറുകാര്‍ക്കും കര്‍ശന പരിശീലനം നല്‍കണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്. മാനേജീരിയല്‍ ട്രെയിനിംഗ്, ആധുനിക രീതി ശാസ്ത്രം , മെഷിനറികള്‍ എന്നിവയില്‍ അവബോധം സൃഷ്ടിക്കല്‍ എന്നിവ അനിവാര്യമാണ്. സംസ്ഥാനത്തും പുറത്തുമുള്ള എഞ്ചിനീയറിംഗ് സ്ഥാപനങ്ങളുടെ പങ്കാളിത്വത്തോടു കൂടി കണ്‍സള്‍ട്ടന്‍സി സര്‍വ്വീസുകള്‍ ആരംഭിക്കണം.
കരാറുകാരുടെ മുന്‍കൂര്‍ യോഗ്യതാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണം. നിര്‍മ്മാണ വസ്തുക്കളുടെ ഗുണമേന്മ, ലഭ്യത ഉപയോഗം എന്നിവയിലും അറിവ് ലഭ്യമാക്കണം അറ്റകുറ്റപണികളും താല്ക്കാലിക നിര്‍മ്മിതികളും ഒഴികെയുള്ള എല്ലാ നിര്‍മ്മിതികളും കുറഞ്ഞത് അന്‍പത് വര്‍ഷമെങ്കിലും മുന്നില്‍ കണ്ട് രൂപകല്പന നടത്തണം. ഭരണാനുമതിക്ക് ശേഷം സാങ്കേതികാനുമതി എന്നത് മാറ്റി, സാങ്കേതികാനുമതിക്കു ശേഷം ഭരണാനുമതി എന്ന രീതി നടപ്പാക്കണം.
സാങ്കേതിക പൂര്‍ണ്ണതയില്ലാഴ്മ ,മേല്‍നോട്ടവീഴ്ചകള്‍, നിര്‍മ്മാണത്തിലെ അപാകതകള്‍, ബാഹ്യ കാരണങ്ങള്‍ എന്നിവ പരിശോധിച്ചതിനു ശേഷം മാത്രമേ വൈകല്യ ബാദ്ധ്യത നിശ്ചയിക്കാവൂ. എല്ലാ നിര്‍മ്മിതികള്‍ക്കും സമയബന്ധിതപരിപാലന ജോലികള്‍ നിര്‍ബന്ധമാക്കണം. നിര്‍മ്മാണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും പൂര്‍ണ്ണ സുതാര്യത ഉറപ്പു വരുത്തണം. മേല്‍നോട്ട സംവിധാനത്തിന്റെ വീഴ്ചകള്‍ മൂലം കരാറു കാരനുണ്ടാകുന്ന നഷ്ടം പരിഹരിക്കപ്പെടണം. കരാര്‍ വ്യവസ്ഥകള്‍ സന്തുലിതവും ഏകീകൃതവുമായിരിക്കണം. വര്‍ക്കു് ഷെഡ്യൂളിനൊപ്പം പേമെന്റ് ഷെഡ്യൂളും ഉള്‍പ്പെടുത്തണം.മേല്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതോടൊപ്പം കരാറുകാര്‍ക്കുള്ള പരിശീലന പരിപാടികള്‍
നടത്താള്‍ സംഘടന മുന്‍കൈ എടുക്കുന്നതാണ്.
എല്ലാ കരാർ പ്രവർത്ഥികൾക്കും അത്യാവശ്യം കരാറുകാരന്റെ som ലുള്ള അവബോധം ആണ്,പ്രസ്തുത പ്രവർത്തികൾക്ക് technical know how അനിവാര്യ.ആണ്. diploma and btech engineers must execute every work, it brings out lot of experience and job opertunities to thousands of emerging skilled youngsters to work in kerala
PWD ലൈസൻസിനുള്ളേ യോഗ്യത. . സിവിൽ എഞ്ചിനീയറിങ്ങിലുള്ള . IT I-യോ ഡിപ്ലോമ യോ ആക്കി മാറ്റണം – നിലവിലുള്ള ലൈസൻസികൾക്ക് . സങ്കേതിക മികവ് പുലർത്തുന്ന തിനുള. പഠന ക്ലാസുകൾ നടത്തി നിലവാരം ഉയർത്തുകയും. ചെയ്യണം