Kerala economy facing debt crisis

2021 സെപ്റ്റംബറിലെ പൊതുമരാമത്ത് ബില്ലുകള്‍ ഡിസ്‌കൗണ്ട് ചെയ്യാം

Share this post:

വര്‍ഗീസ് കണ്ണമ്പള്ളി.


തിരുവനന്തപുരം: സംസ്ഥാന പൊതുമരാമത്ത് നിരത്ത് കെട്ടിടവിഭാഗങ്ങളിലെ കരാറുകാരുടെ 2021 സെപ്റ്റംബര്‍ മാസത്തെ ബില്ലുകള്‍ ബി.ഡി.എസ് മുഖേന മാറുന്നതിന് ധനവകുപ്പ് ഉത്തരവായി.
ഡിസ്‌കൗണ്ട് ചെയ്യാന്‍ താല്പര്യമില്ലാത്ത കരാറുകാര്‍ക്ക് 25-05-2022 ല്‍ ലെറ്റര്‍ ഓഫ് ക്രെഡിറ്റ് മുഖേന പണം ലഭിക്കും. ഫലത്തില്‍ പൊതുമരാമത്ത് വകുപ്പിലെ കുടിശ്ശിക 8 മാസമായിരിക്കുന്നു.

ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ഓരോ മാസവും രണ്ടു മാസത്തെ ബില്ലുകള്‍ വീതം ഡിസ്‌കൗണ്ട് ചെയ്യാനുള്ള ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ 2021 ഒക്ടോബര്‍ മാസത്തെ ബില്ലുകള്‍ പൂര്‍ണ്ണമായി അപ് ലോഡ് ചെയ്യപ്പെട്ടിട്ടില്ല. നിരത്ത് – കെട്ടിടവിഭാഗങ്ങള്‍ ബില്ലുകള്‍ അപ് ലോഡ് ചെയ്യുന്നതില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.


Share this post:

Leave a Reply

Your email address will not be published. Required fields are marked *