കൊല്ലം നഗര റോഡുകളുടെ വികസനത്തിന് 158.4 കോടി


കൊല്ലം നഗര റോഡുകളുടെ വികസനത്തിന് 158.4 കോടി

തിരുവനന്തപുരം, ഡിസംബര്‍ 10. മുഖ്യമന്ത്രിയുടെ MIDP ( Major Infrastructure Development Project )യില്‍ ഉള്‍പ്പെടുത്തി കൊല്ലം നഗരത്തിലെ റോഡുകള്‍ ആധുനികരീതിയില്‍ നവീകരിക്കുന്നതിന് 158.4 കോടി രൂപയുടെ പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കി.

കൊല്ലം സിറ്റി റോഡ് ഇമ്പ്രൂവ്‌മെന്റ് പ്രൊജെക്ടിന്റെ ഭാഗമായുള്ള മേവറം-കാവനാട് റോഡ് , റെയില്‍വേ സ്റ്റേഷന്‍- ഡീസന്റ് മുക്ക് റോഡ് , തിരുമുല്ലാവാരം – കല്ലുപാലം റോഡുകള്‍ക്കാണ് യഥാക്രമം 95.7 കോടി(13 .15 KM ), 37 കോടി (6.3 KM), 25.7 കോടി (4.31 KM ) രൂപയാണ് അനുവദിച്ചത് .
കൊല്ലം നഗരത്തിന്റെ ഗതാഗത- അടിസ്ഥാനസൗകര്യ മേഖലയില്‍ വലിയ മാറ്റങ്ങള്‍ ഈ പദ്ധതിയിലൂടെ സാധ്യമാകുമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു .


Leave a Reply

Your email address will not be published. Required fields are marked *