റണ്ണിംഗ് കോൺട്രാക്ടുകൾ റൺ ചെയ്യണമെങ്കിൽ …

Share this post:

തിരുവനന്തപുരം:

കുഴികളില്ലാത്തറോഡ് എന്ന ലക്ഷ്യസാക്ഷാൽക്കരണത്തിനുള്ള പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിൻ്റെ സ്വപ്ന പദ്ധതിയാണ് റണ്ണിംഗ്കോൺട്രാക്ടിംഗ്.
മന്ത്രിയുടെ സദുദ്ദേശത്തോടു കൂടിയ പദ്ധതി മുൻവിധിയില്ലാതെ ചർച്ച ചെയ്യപ്പെടേണ്ടതാണ്.

കേരളത്തിലെ ചെറുകിട – നാമമാത്ര കരാറുകാർ വർഷങ്ങളായി ചെയ്തു വന്ന പ്രവർത്തികളാണ് റണ്ണിംഗ് കോൺട്രാക്ടിലേയ്ക്ക് മാറുന്നത്. അവരെ വഴിയാധാരമാക്കുന്ന യാതൊന്നും മന്ത്രി സ്വീകരിക്കില്ലെന്ന് വിശ്വസിക്കാം. താഴെ പറയുന്ന കാര്യങ്ങൾ വളരെ പ്രധാനമാണ്.

  1. റണ്ണിംഗ് കോൺട്രാക്ടിംഗിൽ ഏതൊക്കെ ഇനങ്ങളാണു് ഉൾപ്പെടുത്തേണ്ടതെന്ന കാര്യത്തിൽ വ്യക്തത ഉണ്ടാക്കണം. റോഡ് നവീകരണം, റീ- ടാറിംഗ് തുടങ്ങിയവ ഒഴിവാക്കണം.
  2. ഡി. ക്ലാസ് കരാറുകാർക്കും ഏറ്റെടുക്കാൻ കഴിയുംവിധം അടങ്കൽ ക്രമീകരിക്കണം. റോഡ് ഖണ്ഡത്തിൻ്റെ നീളം പരിമിതപ്പെടുത്തണം.
  3. വിലവ്യതിയാന വ്യവസ്ഥ ബാധകമാക്കണം.
  4. ഓരോ ദിവസവും ചെയ്യേണ്ട ജോലികൾ കരാറുകാരനെ അസിസ്റ്റൻറ് എഞ്ചിനീയർ അറിയിക്കണം.
  5. അളവുകൾ ആഴ്ചതോറും രേഖപ്പെടുത്തണം. പാർട്ട് ബില്ലുകൾ മാസം തോറും തയ്യാറാക്കണം.
  6. ലേബർ, മെഷിനറി ചാർജുകൾ യാഥാർത്ഥ്യബോധത്തോടു കൂടി നൽകണം.
  7. ജോലികളൊന്നും ഇല്ലാതിരുന്നാൽ പോലും കരാറുകാരന് ഒരു മിനിമം തുക അനുവദിക്കണം.
  8. അംഗീകൃത മാനദണ്ഡങ്ങൾ അനുസരിച്ച്‌ മാത്രമേ എസ്റ്റിമേറ്റുകൾ തയ്യാറാക്കാവൂ.

പദ്ധതിയുടെ വിശദാംശങ്ങൾ ലഭിച്ചതിനു ശേഷം മറ്റ് നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതാണ്.


Share this post:

Leave a Reply

Your email address will not be published. Required fields are marked *