തിരുവനന്തപുരം. ഡിസംബര്‍ 1. കോരളത്തിലെ റോഡുകളുടെ പരിപാലനത്തിന് റണ്ണിംഗ് കോണ്‍ട്രാക്ട് നടപ്പാക്കുമെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. എന്നാണൊ പരിപാലന കാലാവധി അവസാനിക്കുന്നത് അതിന്റെ പിറ്റെ ദിവസം മുതല് റണ്ണിംഗ് കോണ്‍ട്രാക്ട് നടപ്പാക്കും. ഇതിന്റെ ആദ്യഘട്ടമായി 137.41 കോടി രൂപ അനുവദിച്ചതായും ആദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇത് ഒരു പുതിയ ചുവടുവെയ്പ്പാണ്. ശബരിമല റോഡുകള്‍ക്ക് പ്രഖ്യാപിച്ച പ്രത്യേക പാക്കേജ് നടപ്പാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും മന്ത്രി അറിയിച്ചു.
സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഡിഫക്ട് ലയബിലിറ്റി പീരിയഡ് അഥവാ പരിപാലന കാലാവധി പരസ്യപ്പെടുത്തുംമെന്നും ശ്രീ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിലെ എല്ലാ റോഡുകളിലും പരിപാലന കാലാവധി പരസ്യപ്പെടുത്തി ബോര്‍ഡുകള്‍ വെയ്ക്കും.
കേരളത്തിലെ പൊതുമരാമത്തു വകുപ്പില്‍ മിഷ്യന്‍ പിഡ്യുഡി എന്ന പദ്ധതി വകുപ്പ് രൂപീകരിച്ചിട്ടുണ്ടെന്നും അതിന്റെ പ്രവര്‍ത്തനം നല്ല രീതിയില്‍ മുന്നേറുന്നതുമായി മന്ത്രി പറഞ്ഞു. പ്രവര്‍ത്തികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിന് കര്‍മ്മപദ്ധതി ഉണ്ടാക്കി നടപ്പാക്കുക, ജനങ്ങളെ വകുപ്പുമായി ചേര്‍ത്തു നിര്‍ത്തുക സുതാര്യതയും, ഗുണമേന്‍മ ഉറപ്പുവരുത്തുക എന്നിവയാണ് മിഷ്യന്‍ പിഡ്യുഡി കൊണ്ട് ഉദ്ദേശിക്കുന്നത്.
ഇതിന്റെ ഭാഗമായി ഒരു പിഡ്യുഡി മിഷന്‍ രൂപീകരിച്ചിട്ടുണ്ട്. അത് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ്. ഇതില്‍ വകുപ്പ് സെക്രട്ടറി, ജോയിന്റ് സെക്രട്ടറി ആര്‍ബിഡിസി സെക്രട്ടറി , വകുപ്പ് ചീഫ് എന്‍ജിനീയര്‍മാര്‍ ,മന്ത്രി എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാഴ്ചയിലൊരിക്കല്‍ യോഗംചേരും. മിഷ്യന്‍ ടീം വളരെ ഫലപ്രദമാണ്. റോഡുകളുടെ അറ്റകുറ്റപ്പണിക്ക് ഈ വര്‍ഷം 271.41 കോടി രൂപ അനുവദിച്ചു. ഇത് 180 കോടി രൂപയായിരുന്നു കഴിഞ്ഞ വര്‍ഷം. എല്ലാ മാസവും കിഫ്ബിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ക്ക് ധനമന്ത്രിയുമായി ചര്‍ച്ചചെയ്യുന്നുണ്ട്.