ജി.എസ്.റ്റി -3 ബി റിട്ടേണിലെ ലേറ്റ്ഫീ ഇളവുകള്‍ നവംമ്പര്‍ 30 വരെ

Share this post:

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് 2017 ജൂലൈ മുതല്‍ 2021 ഏപ്രില്‍ വരെ സമര്‍പ്പിക്കാന്‍ കുടിശ്ശികയുള്ള ജി.എസ്.റ്റി -3 ബി റിട്ടേണുകളില്‍ പ്രഖ്യാപിച്ച ലേറ്റ്ഫീ ഇളവുകള്‍ നവംമ്പര്‍ 30ന് അവസാനിക്കും.

ജൂലൈ 2017 മുതല്‍ ഏപ്രില്‍ 2021 വരെയുള്ള കാലയളവിലേക്ക് സമര്‍പ്പിക്കാനുള്ള റിട്ടേണുകള്‍ക്കാണ് ലേറ്റ്ഫീ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കാലയളവില്‍ ‘നില്‍’ റിട്ടേണ്‍ സമര്‍പ്പിക്കേണ്ട നികുതിദായക്കര്‍ക്ക് ലേറ്റ് ഫീയായി പ്രതിമാസം പരമാവധി 500/- രൂപയും, നികുതി ബാധ്യതയുള്ളവര്‍ക്ക് പ്രതിമാസ ലേറ്റ് ഫീ പരമാവധി 1000/- രൂപയായുമാണ് കുറച്ചിരിക്കുന്നത്. ലേറ്റ്ഫീ കുടിശ്ശിക മൂലം റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയാതിരുന്ന വ്യാപാരികള്‍ക്ക് ഇളവ്
സഹായകരമാകും.

ജി.എസ്.റ്റി-3ബി റിട്ടേണ്‍ കുടിശ്ശികയുള്ള വ്യാപാരികള്‍ ഈ അവസരം പരമാവധി
പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മിഷണര്‍ അറിയിച്ചു.


Share this post:

Leave a Reply

Your email address will not be published. Required fields are marked *