സാങ്കേതിക പിഴവുകളുള്ള പ്രവർത്തികളുടെ വൈകല്യ ബാദ്ധ്യത ഏറ്റെടുക്കാനാവില്ലെന്ന് കരാറുകാർ.

Share this post:

കണ്ണൂർ: പൊതു നിർമ്മിതികളുടെ വൈകല്യങ്ങളുടെ ബാദ്ധ്യത പൂർണ്ണമായും കരാറുകാരിൽ അടിച്ചേല്പിക്കാനുള്ള സംസ്ഥാന സർക്കാർ നടപടി വെല്ലുവിളിക്കപ്പെടുന്നു. റോഡുകളിൽ ബോർഡ് കൾ സ്ഥാപിച്ചും ജനങ്ങളെ കാവൽക്കാരാക്കി മാറ്റിയും കരാറുകാരിൽ മാത്രം ബാദ്ധ്യത അടിച്ചേല്പിക്കാനുള്ള സർക്കാർ തീരുമാനം അംഗീകരിക്കാനാവില്ലെന്നു് കണ്ണൂർ ഗുരുഭവനിൽ ചേർന്ന കെ.ജി.സി.എ ജില്ലാ കൺവൻഷൻപ്രഖ്യാപിച്ചു.

ഭാവി ഗതാഗത തിരക്കും വാഹനങ്ങളുടെ ആക്സിൽ ലോഡും കണക്കിലെടുക്കാതെ നടത്തുന്ന റോഡുപണികളിലെ വൈകല്യങ്ങളുടെ ഉത്തരവാദിത്വം ഭരണാനുമതിയും സാങ്കേതികാനുമതിയും നൽകുന്നവർ ഏറ്റെടുക്കണം. അംഗീകൃത അടങ്കൽ പ്രകാരമുള്ള അളവുകളിലും ഗുണമേന്മയിലും കുറവ് വരുത്തിയിട്ടുണ്ടെങ്കിൽ മാത്രമേ കരാറുകാരനെ ശിക്ഷിക്കാനാവൂ. വൈകല്യ ബാദ്ധ്യതകൾ ഏകപക്ഷീയമായി കരാറുകാരിൽ അടിച്ചേല്പിക്കാനുള്ള തീരുമാനത്തിനെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനും കൺവൻഷൻ തീരുമാനിച്ചു. നിസാര കാര്യങ്ങളുടെ ‘പേരിൽ കരാറുകാരുടെ നഷ്ടോത്തരവാദിത്വത്തിൽ (Risk & Cost) പ്രവർത്തികൾ പുനർലേലം നടത്തുന്നതും അവസാനിപ്പിക്കണം.

കരാർ പ്രവർത്തികളിലുണ്ടാകുന്നതടസങ്ങളും തർക്കങ്ങളും പരിഹരിക്കുന്നതിന് അവാർഡർമാരുടെ നേതൃത്വത്തിൽ പീരിയോ ഡിക്കൽ യോഗങ്ങൾ നടത്തണമെന്ന് കൺവൻഷൻ ആവശ്യപ്പെട്ടു. ജില്ലാ – സംസ്ഥാന തലങ്ങളിൽ തർക്കപരിഹാര കമ്മീഷനുകളും രൂപീകരിക്കണം. ജില്ലാ പ്രസിഡൻ്റ് സി.രാജൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവൻഷൻ സംസ്ഥാന പ്രസിഡൻറ് വർഗീസ് കണ്ണമ്പള്ളി ഉൽഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് ടി.എ.അബ്ദുൾ റഹ്മാൻ ഹാജി മുഖ്യ പ്രഭാഷണം നടത്തി. കെ.എം.അജയകുമാർ, എം.ടി മുഹമ്മദ് കുഞ്ഞി ഹാജി, സുനിൽ പോള, ഒ.സി ഉല്ലാസൻ ,ബാബു, ഷമൽ എന്നിവർ പ്രസംഗിച്ചു.


Share this post:

2 Replies to “സാങ്കേതിക പിഴവുകളുള്ള പ്രവർത്തികളുടെ വൈകല്യ ബാദ്ധ്യത ഏറ്റെടുക്കാനാവില്ലെന്ന് കരാറുകാർ.”

Leave a Reply

Your email address will not be published. Required fields are marked *